election-2019

കോൺഗ്രസ്: ജയ്‌പൂരിൽ ഒളിമ്പ്യന്മാരുടെ പോരാട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയ്‌പൂർ റൂറൽ മണ്ഡലത്തിൽ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജ്യവർദ്ധൻ റാത്തോഡിന് എതിരെ കൃഷ്‌ണ പൂനിയ കോൺഗ്രസ് സ്ഥാനാർത്ഥിയാകും.മൂന്നുവട്ടം ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡിസ്‌കസ് ത്രോയിൽ പങ്കെടുത്ത താരമാണ് കൃഷ്‌ണ പൂനിയെങ്കിൽ രാജ്യവർദ്ധന്റെ ഐറ്റം ഷൂട്ടിംഗ് ആയിരുന്നു. പൂനിയ നിലവിൽ സാദൽപൂർ എം.എൽ.എ ആണ്. രാജ്യവർദ്ധൻ സിറ്റിംഗ് എം.പി. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ് പൂനിയ.