കൊച്ചി: ഇലക്‌ട്രോണിക്‌സ് ഹാർഡ്‌വെയർ ഇൻകുബേറ്രറായ മേക്കർ വില്ലേജ് സംഘടിപ്പിക്കുന്ന നാഷണൽ ഡീപ്‌ടെക് കോൺക്ലേവ് 'ഹാർഡ്‌ടെക്-19" ഈമാസം അഞ്ച്, ആറ് തീയതികളിലായി കളമശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ നടക്കും. സമ്മേളനത്തിൽ ആഭ്യന്തര-അന്താരാഷ്‌ട്ര തലങ്ങളിലെ വിദഗ്ദ്ധർ അനുഭവങ്ങൾ പങ്കുവയ്‌ക്കും.
കേന്ദ്ര പ്രതിരോധ ഉത്‌പാദന വകുപ്പ് സെക്രട്ടറി ഡോ. അജയ് കുമാർ, ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്രട്ടറി അജയ് പ്രകാശ് സ്വാഹിനി, സംസ്ഥാന ഐ.ടി സെക്രട്ടരി എം. ശിവശങ്കർ, മൈക്രോസോഫ്‌റ്ര്, ഐ.ബി.എം., ക്വാൽകോം, ബോഷ്, ഗൂഗിൾ, ഇന്റൽ, ജിയോ ഇൻഫോകോം, എച്ച്.പി തുടങ്ങിയവയുടെ പ്രതിനിധികൾ, ഫണ്ട് മാനേജർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവരും സംബന്ധിക്കുമെന്ന് മേക്കര്‍ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്‌ണൻ നായർ പറഞ്ഞു.