pm-narndra-modi

ന്യൂഡൽഹി: ടെലിവിഷൻ പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയുടെ പേര് പറ‍ഞ്ഞതിൽ അബദ്ധം പിണഞ്ഞതിനെ തുടർന്ന് ടി.വി 9 അവതാരകയ്‌ക്കെതിരെ സംഘപരിവാർ ആക്രമണം. മേം ഭി ചൗക്കിദാർ എന്ന് പറയേണ്ട സ്ഥാനത്ത് ചൗക്കീദാ‍ർ ചോർ ഹെ എന്നാണ് അവതാരക പറഞ്ഞത്. അബദ്ധം പറ്റിയതിനെ തുടർന്ന് ചാനൽ ഗ്രൂപ്പ് എഡിറ്റർ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു

എന്നാൽ പരാമർശത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് മാദ്ധ്യമ പ്രവർത്തകർക്കെതിരെ അസഭ്യ വർഷവുമായി എത്തിയത്. ഇത് തീർത്തും നാക്കു പിഴയാണ്. എങ്കിലും ഞാൻ അവർക്കുവേണ്ടി ഖേദം പ്രകടിപ്പിക്കുന്നു’ എന്ന് ടി.വി 9 ഗ്രൂപ്പ് എഡിറ്റർ വിനോദ് കാപ്രി കുറിച്ചിരുന്നെങ്കിലും സെെബർ ആക്രമണം തുടരുകയാണ് ഉണ്ടായത്.

മോദിയുടെ മേ ഹൂം ചൗകീദാർ എന്ന പരിപാടിയെ മനപ്പൂർവം മാദ്ധ്യമപ്രവർത്തക കളിയാക്കുകയാണ് ചെയ്തതെന്ന് അവർ ആരോപിക്കുന്നു. കോൺഗ്രസിന്റെ ജോലിയാണ് ഇവർ ചെയ്യുന്നതെന്നും അവർക്ക് ഉടൻ ജോലി പോകുമെന്നു പറഞ്ഞും ചിലർ ട്വിറ്ററിലൂടെ രംഗത്തെത്തി. അവർ അവതാരകയാണോ അതോ കോണ്‍ഗ്രസ് വക്താവാണോ?’ എന്ന ചോദ്യവുമായി ചിലർ രംഗത്തെത്തി.

This is completely slip of tongue. Still , I regret and apologise on her behalf. https://t.co/gr6OE2cFTs

— Vinod Kapri (@vinodkapri) April 1, 2019