ഗോരഖ്പൂർ: കോൺഗ്രസ് പ്രകടന പത്രിക നുണകളുടെ ഭാണ്ഡമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 55 വർഷത്തെ കോൺഗ്രസിന്റെ പരാജയമാണ് 55 പേജുള്ള പ്രകടന പത്രികയിൽ വിസ്‌തരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള കോൺഗ്രസിന്റെ പരാമർശങ്ങൾ പാകിസ്ഥാനെ സഹായിക്കുകയേ ഉള്ളൂ. അന്താരാഷ്ട്ര തലത്തിൽ തങ്ങൾക്കു ഗുണകരമാകുന്ന വിധത്തിൽ അവർ അത് അവതരിപ്പിക്കുമെന്നും ആദിത്യനാഥ് ആരോപിച്ചു.
യു.പി.എ സർക്കാർ ഭരിച്ചിരുന്ന കാലത്ത് നിരവധി ആക്രമണങ്ങളെ അവർ ഹിന്ദു ഭീകരതയായി ചിത്രീകരിച്ചു. ഈ കാലയളവിഷ എത്രയോ തവണ പാകിസ്ഥാവും അവിടം താവളമാക്കിയ ഭീകരരും നമ്മെ ആക്രമിക്കുകയും ഇന്ത്യൻ സൈനികരുടെ തലയറക്കുകയും ചെയ്‌തു. ഭീകരവാദം വച്ചുപൊറുപ്പിക്കാത്ത നേതാവാണ് നരേന്ദ്രമോദി- യോഗി ആദിത്യനാഥ് പറഞ്ഞു.