sc

ന്യൂഡൽഹി: വായ്‌പാ കുടിശ്ശിക വരുത്തിയ കമ്പനികളുടെ നിഷ്ക്രിയാസ്തികളുമായി ബന്ധപ്പെട്ട 2018 ഫെബ്രുവരി 12ലെ റിസർവ് ബാങ്ക് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 2000 കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള ഏതൊരു വായ്പാ അക്കൗണ്ടിലും തിരിച്ചടവ് മുടങ്ങി 180 ദിവസത്തിനകം പരിഹാരം സാദ്ധ്യമായില്ലെങ്കിൽ പാപ്പരത്ത നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കണം എന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്‌റ്റിസുമാരായ ആർ.എഫ്. നരിമാനും ഇന്ദുമൽഹോത്രയും അടങ്ങിയ ബെഞ്ച് വിധിച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയ കമ്പനികൾക്കെതിരെ പാപ്പരത്ത നിയമ പ്രകാരം നടപടിയെടുക്കുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. ഊർജ്ജ മേഖലയിലെയും പഞ്ചസാര മേഖലയിലെയും പീഡിത വ്യവസായങ്ങൾക്ക് ആശ്വാസം പകരുന്നതാണ് സുപ്രീംകോടതി വിധി.