തിരുവനന്തപുരം: ഫിഡെ ചെസ് റേറ്രിംഗിൽ 2600 പോയിന്റ് കടക്കുന്ന രണ്ടാമത്തെ മലയാളി താരമായി ഗ്രാൻഡ് മാസ്റ്രർ എസ്.എൽ. നാരായണൻ. റഷ്യയിൽ നടന്ന ചെസ് ടൂർണമെന്റിൽ സംയുക്ത രണ്ടാം സ്ഥാനക്കാരനായാണ് നാരായണൻ ഈ നേട്ടത്തിലെത്തിയത്. 2603 ഫിഡെ റേറ്രിംഗ് പോയിന്റുകളാണ് ഇപ്പോൾ നാരായണനുള്ളത്. ദേശീയ തലത്തിൽ ഒമ്പതാം റാങ്കിലാണ് നാരായണൻ ഇപ്പോൾ. ജി.എൻ. ഗോപാലാണ് രണ്ടായിരത്തി അറുന്നൂറ് പോയിന്റ് നേടിയ ആദ്യ മലയാളി. തിരുവനന്തപുരം സ്വദേശിയായ നാരായണൻ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്