ചെന്നൈ: റാഫേൽ ഇടപാടിനെക്കുറിച്ചുള്ള പുസ്തക്തതിന്റെ പ്രകാശനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. സാമബഹ്യപ്രവർത്തകൻ എസ്. വിജയൻ എഴുതിയ ''റാഫേൽ: എ സ്കാം ദാറ്റ് റോക്ക്ഡ് ദി നേഷൻ" എന്ന പുസ്തകത്തിനാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിലക്കേർപ്പെടുത്തിയത്. ചെന്നൈയിൽ ഇന്നലെ വൈകിട്ടായിരുന്നു പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ ചടങ്ങിന് വിലക്കേർപ്പെടുത്തുകയും പുസ്തകങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, പുസ്തകം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കമ്മിഷന് പരാതി നൽകുമെന്നും അനുകൂലനടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പ്രസാധകരായ ഭാരതി പുട്ടകാലയം വ്യക്തമാക്കി.