tej

ബംഗളൂരു: അന്തരിച്ച മുൻ കേന്ദ്രമന്ത്രി എച്ച്​.എൻ. അനന്ത്​കുമാറി​ന്റെ ഭാര്യ തേജസ്വിനി അനന്ത്കുമാറിനെ കർണാടക ബി.ജെ.പി വൈസ്​ പ്രസിഡന്റായി നിയമിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്​. യെദിയൂരപ്പ ത​ന്റെ ട്വിറ്റർ പോസ്​റ്റിൽ തേജസ്വിനിയെ ടാഗ്​ ചെയ്​താണ്​ ഇക്കാര്യം അറിയിച്ചത്.

അനന്ത്കുമാർ അഞ്ചുതവണ തുടർച്ചയായി പ്രതിനിധാനം ചെയ്​ത ബംഗളൂരു സൗത്ത്​ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി തേജസ്വിനിയുടെ പേര് ബിജെപി സംസ്ഥാന കമ്മിറ്റി നിർദേശിച്ചെങ്കിലും അവസാന നിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം യുവമോർച്ച നേതാവായ തേജസ്വി സൂര്യയെ സ്​ഥാനാർഥിയാക്കുകയായിരുന്നു. ഇതേത്തുടർന്ന് തേജസ്വിനിയെ അനുനയിപ്പിക്കാൻ കൂടിയാണ് പുതിയ സ്ഥാനം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.