rajasthan

ജയ്പൂർ: ഐ.പി.എല്ലിൽ ആദ്യ ജയം തേടിയിറങ്ങിയ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 7വിക്കറ്രിന് കീഴടക്കി. ആദ്യം ബാറ്രിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത ഇരുപതോവറിൽ 4 വിക്കറ്ര് നഷ്ടത്തിൽ 158 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ ഒരു പന്ത് മാത്രം ബാക്കി നിൽക്കെ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (164/3). ഉമഷ് യാദവെറിഞ്ഞ അവസാന ഓവറിൽ അഞ്ച് റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ രാഹുൽ ത്രിപതി രണ്ടു റൺസ് നേടി. അടുത്ത പന്തിൽ സിംഗിൾ. മൂന്നാം പന്ത് സ്റ്റോക്സ് ബീറ്രണാക്കി. നാലാം പന്തിൽ സ്റ്രോക്സ് സിംഗിൾ എടുത്തതോടെ മത്സരം സമനിലയിൽ. അഞ്ചാം പന്തിൽ സിക്സടിച്ച് ത്രിപതി രാജസ്ഥാന് സീസണിലെ ആദ്യ ജയം സമ്മാനിക്കുകയായിരുന്നു. ബാംഗ്ലൂർ സീസണിലെ നാലാം തോൽവിയിലേക്കും കൂപ്പുകുത്തി. 43 പന്തിൽ 8 ഫോറും 1 സിക്സും ഉൾപ്പെടെ 59 റൺസെടുത്ത ജോസ് ബട്ട്ലറാണ് രാജസ്ഥാന്റെ വിജയത്തിൽ ബാറ്ര് കൊണ്ട് നിർണായക സംഭാവന നൽകിയത്. സ്റ്രീവൻ സ്മിത്ത് (31 പന്തിൽ 38)​,​ ത്രിപതി (പുറത്താകാതെ 23 പന്തിൽ 34)​,​ അജിങ്ക്യ രഹാനെ (20 പന്തിൽ 22)​ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബാംഗ്ലൂരിനായി യൂസ്‌വേന്ദ്ര ചഹാൽ രണ്ട് വിക്കറ്ര് വീഴിത്തി. ടൂർണമെന്റിൽ ഇതുവരെ 8 വിക്കറ്രുകൾ സ്വന്തമാക്കിയ യൂസ്‌വേന്ദ്ര ചഹാലാണ് ഇപ്പോൾ ഏറ്രവും കൂടുതൽ വിക്കറ്ര് നേടിയ താരത്തിനുള്ള പർപ്പിൾക്യാപ്പിനവകാശി.

67​ ​റ​ൺ​സെ​ടു​ത്ത​ ​പാ​ർ​ത്ഥി​വ് ​പ​ട്ടേ​ലാ​ണ് ​ടോസ് നഷ്ടപ്പെട്ട് ബാറ്രിംഗിനിറങ്ങിയ ​ബാഗ്ലൂരിന്റെ ടോ​പ്‌​സ്കോ​റ​ർ.​ ​രാ​ജ​സ്ഥാ​നാ​യി​ ​ശ്രേ​യ​സ് ​ഗോ​പാ​ൽ​ ​മൂ​ന്ന് ​വി​ക്ക​റ്ര് ​വീ​ഴ്ത്തി. വി​രാ​ട് ​കൊ​ഹ്‌​‌​ലി​യു​ടെ​ ​ക്യാ​പ്‌​ട​ൻ​ ​സി​യി​ൽ​ ​നൂ​റാം​ ​മ​ത്സ​ര​ത്തി​നാ​ണ് ​ബാം​ഗ്ലൂ​ർ​ ​ഇ​റ​ങ്ങി​യ​ത്. ധോണിയും ഗംഭീറുമാണ് കൊഹ്‌ലിക്ക് മുമ്പ് ഐ.പി.എല്ലിൽ ക്യാപ്ടനായി നൂറ് മത്സരം തികച്ച മറ്ര് താരങ്ങൾ.
പാ​ർ​ത്ഥി​വ് ​പ​ട്ടേ​ലും​ ​(41​ ​പ​ന്തി​ൽ​ 67​)​​,​​​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​(25​ ​പ​ന്തി​ൽ​ 23​)​​​ ​ചേ​ർ​ന്ന് ​ഭേ​ദ​പ്പെ​ട്ട​ ​തു​ട​ക്ക​മാ​ണ് ​ബാം​ഗ്ലൂ​രി​ന് ​ന​ൽ​കി​യ​ത്.​ ​ ​ഏ​ഴാ​മ​ത്തെ​ ​ഓ​വ​റി​ലെ​ ​മൂ​ന്നാം​ ​പ​ന്തി​ൽ​ ​കൊ​ഹ്‌​ലി​യെ​ ​ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​ ​ശ്രേ​യ​സ് ​ഗോ​പാ​ൽ​ ​രാ​ജ​സ്ഥാ​ന് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ ​പ​ക​ര​മെ​ത്തി​യ​ ​വെ​ടി​ക്കെ​ട്ട് ​വീ​ര​ൻ​ ​എ​ ​ബി​ ​ഡി​വി​ല്ലി​യേ​ഴ്സി​നെ​ ​(13​)​​​ ​നി​ല​യു​റ​പ്പി​ക്കും​ ​മു​മ്പെ​ ​ഗോ​പാ​ൽ​ ​സ്വ​ന്തം​ ​ബൗ​ളിം​ഗി​ൽ​ ​പി​ടി​കൂ​ടി.​ ​ഹെ​റ്റ്മേ​യ​റെ​ ​(1​)​​​ ​ഗോ​പാ​ൽ​ ​ബ​ട്ട‌്ല​റു​ടെ​ ​കൈ​യി​ൽ​ ​ഒ​തു​ക്കി​യ​തോ​ടെ​ ​ബാം​ഗ്ലൂ​ർ​ ​പ്ര​തി​സ​ന്ധി​യി​ലാ​യി.​ 3​-71​എ​ന്ന​ ​നി​ല​യി​ൽ​ ​പാ​ർ​ത്ഥി​വി​നൊ​പ്പം​ ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​സ​റ്രോ​യി​നി​സ് ​(​പു​റ​ത്താ​കാ​തെ​ 31​)​​​ ​ബാം​ഗ്ലൂ​രി​നെ​ ​നൂ​റ് ​ക​ട​ത്തി.​ ​ന​ന്നാ​യി​ ​ക​ളി​ച്ച് ​വ​ന്ന​ ​പാ​ർ​ത്ഥി​വ് ​ആ​ർ​ച്ച​റു​ടെ​ ​പ​ന്തി​ൽ​ ​ര​ഹാ​നെ​യ്ക്ക് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ 9​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​പാ​ർ​ത്ഥി​വി​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ ​പി​ന്നി​ടെ​ത്തി​യ​ ​മോ​യി​ൻ​ ​അ​ലി​ ​(9​ ​പ​ന്തി​ൽ​ 18​)​​​ ​വ​മ്പ​ന​ടി​ക​ളു​മാ​യി​ ​സ്റ്രോ​യി​നി​സി​നൊ​പ്പം​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.

രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണ് പരിക്ക് മൂലം ഇന്നലെ കളിക്കാനായില്ല.