ഒമാനിലെ ലൈഫ് ലൈൻ ഹോസ്പിറ്റൽ എൽ.എൽ.സി (കമ്പനിവെബ്സൈറ്ര്: www.lifelineoman.com,വിലാസം: Lifeline Hospital LLC P.O.Box: 95, P.C: 322. Falaj Al Qabail, Sohar, Sultanate of Oman. ഫോൺl: 26651111, ഇമെയിൽ: info@lifelineoman.com) നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുകളുണ്ട്. നോർക്ക റൂട്ട്സ് വഴിയാണ് അപേക്ഷിക്കേണ്ടത്. ശമ്പളം: 350-375 ഒമാൻ റിയാൽ. സ്ത്രീകൾക്കാണ് അവസരം. യോഗ്യത: ബി.എസ്സി നഴ്സിംഗ്. പ്രായപരിധി: 40 ൽ താഴെ.
നാലോ അതിലധികമോ വർഷത്തെ തൊഴിൽ പരിചയം. ഡിപാർട്ട്മെന്റ് സ്പെഷ്യാലിറ്റി: ലേബർ റൂം, ഒ.ടി, സ്പെഷ്യൽ കെയർ ബേബി യൂണിറ്റ്, ഐ.സി.യു. അഭിമുഖം നടത്തുന്ന തീയതി പിന്നീട് അറിയിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 3. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ norkarcrt2018@gmail.com എന്ന മെയിലിലേക്ക് അയക്കുക. വെബ്സൈറ്റ്: https://norkaroots.org.
മണി എക്സ്ചേഞ്ച് കമ്പനികളിൽ തൊഴിലവസരം
നിരവധി ഒഴിവുകളുമായി ദുബായിലെ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനികൾ. പ്ലസ് ടു , ഡിഗ്രിയുള്ള മലയാളികൾക്ക് അപേക്ഷിക്കാം. ജോലി ലഭിക്കുന്നവർക്ക് കമ്പനി വിസ , അക്കോമഡേഷൻ, 4000 ദിർഹം ശമ്പളം എന്നിവ ലഭിക്കും.
അൽ അൻസാരി എക്സ്ചേഞ്ചിൽ ടെക്നീഷ്യൻ, ഇന്റേണൽ ഓഡിറ്റ് തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: https://www.alansariexchange.com.
ലുലു എക്സ്ചേഞ്ചിൽ
അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്, ബ്രാഞ്ച് ഓപ്പറേഷൻസ്, ബാങ്കിംഗ് റിലേഷൻ, ബാങ്ക് നോട്ട്, കംപ്ളയൻസ്, എച്ച് ആർ ആൻഡ് അഡ്മിൻ , ഇന്റേണൽ ഓഡിറ്റ്, ഐടി, ലീഗൽ, മാർക്കറ്റിംഗ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://luluexchange.com.
അൽ സമാൻ എക്സ്ചേഞ്ച്
കാഷ്യറിംഗ്, കൗണ്ടർ സർവീസ്, എൻക്വയറീസ് ആൻഡ് കസ്റ്റമർ സർവീസ്, സൂപ്പർവൈസർ, ബ്രാഞ്ച് മാനേജർ, അക്കൗണ്ട്സ്, ബാക്ക് ആൻഡ് ഓപ്പറേഷൻസ്, ഫോറക്സ്, ഡീലർ, മാർക്കറ്റിംഗ് ആൻഡ് സെയിൽസ്, ഹ്യൂമൻ റിസോഴ്സ്, ഐടി എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: alzamanexchange.com. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
സൗദിയിൽ നഴ്സ്
സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതക്കാട് ഓഫീസിൽ ഏപ്രിൽ മൂന്നിന് സ്കൈപ്പിലൂടെ അഭിമുഖം നടത്തുന്നു. ഒരുവർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്സി. നഴ്സുമാർക്കും രണ്ടുവർഷം പ്രവൃത്തിപരിചയമുള്ള ഡിപ്ലോമ നഴ്സുമാർക്കും അപേക്ഷിക്കാം. വിസ, എയർടിക്കറ്റ്, താമസം എന്നിവ സൗജന്യമാണ്. വിവരങ്ങൾ www.odepc.kerala.gov.in എന്ന സൈറ്റിൽ.
യു.കെ. എൻ.എച്ച് ഹോസ്പിറ്റൽ
യുകെയിലെഎൻഎച്ച് ഹോസ്പിറ്റലിൽ നഴ്സ് ഒഴിവ്. 250 ഓളം നഴ്സുമാരെ തികച്ചും സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. ബി.എസ്സി നഴ്സിംഗോ ജനറൽ നഴ്സിംഗോ പഠിച്ചവർക്ക് അപേക്ഷിക്കാം.
എല്ലാ സ്പെഷ്യാലിറ്റി നഴ്സുമാർക്കും അവസരമുണ്ട്. IELTS പരീക്ഷയിൽ L-7, R-7, S-7, W-6.5 ബാൻഡ് കിട്ടിയവർക്കും OET പരീക്ഷയിൽ എല്ലാ വിഷയത്തിലും ബി കിട്ടിയവക്കും അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർ ബാൻഡ് 5 നഴ്സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. എൻ എച്ച് എസ് പെൻഷനും, സ്റ്റാഫ് ബെനഫിറ്റ്സും, ഫാമിലി വിസയും, അവധിയും ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
കൂടാതെ എൻഎംസി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സഹായവും റിക്രൂട്ട്മെന്റിന്റെ മുഴുവൻ ചിലവും ഹോസ്പിറ്റൽ തന്നെ നൽകുന്നതാണ്.
തിരഞ്ഞെടുക്കപെടുന്ന നഴ്സുമാർക്ക് ഹോസ്പിറ്റലിന്റെ തന്നെ ഹോസ്റ്റൽ താമസ സൗകര്യം നൽകുന്നതാണ്.
യുകെ യിലുള്ള ബിജിഎം കൺസൾട്ടൻസി യുകെ ലിമിറ്റഡ് (www.nursingjobsnow.co.uk) എന്ന സ്ഥാപനത്തിനാണ് ഈ റിക്രൂട്ട്മെന്റ് ചുമതല. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നിങ്ങളുടെ സിവിയും പാസ്പോർട്ട് കോപ്പിയും nhs@nursingjobsnow.co.uk എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
സീഫ് മാൾ
ബഹ്റൈനിലെ സീഫ് മാളിൽ ഫ്ളോർ അറ്റന്റർ, സെക്യൂരിറ്റി കൺട്രോളർ, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനി വെബ്സൈറ്റ്: www.seefmall.com.bh. കൂടുതൽ വിവരങ്ങൾ ലഭിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
മസ്കറ്റ് ഡ്യൂട്ടി ഫ്രീ സ്റ്റോർ
മസ്കറ്റ് ഡ്യൂട്ടി ഫ്രീ സ്റ്റോർ വിവിധ തസ്തികകളിലേക്ക് അളുകളെ റിക്രൂട്ട് ചെയ്യുന്നു. ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ വെബ്സൈറ്റ് കാണുക. ബയോഡാറ്റ recruitment@muscatdutyfree.com എന്ന മെയിലിലേക്ക് അയക്കണം. കമ്പനിവെബ്സൈറ്റ്:https://www.muscatdutyfree.com/
ദോഹ പെട്രോളിയം കൺസ്ട്രക്ഷൻ കോ. ലിമിറ്റഡ്
ദോഹ പെട്രോളിയം കൺസ്ട്രക്ഷൻ കോ. ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:www.dopet.com. കൂടുതൽ വിവരങ്ങൾ ലഭിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ജുമേറിയ എമിറേറ്റ്സ് ടവർ
ജുമേറിയ എമിറേറ്റ്സ് ടവർ ഫ്രന്റ് ഓഫീസ് മാനേജർ, എക്സിക്യൂട്ടീവ് ഹൗസ് കീപ്പർ, ഡയറക്ടർ ഓഫ് ഫുഡ് ആൻ ബിവേറേജസ്, ഷെഫ്, സ്റ്രിവാഡ്, ലൈഫ് ഗാർഡ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.jumeirah.com/കൂടുതൽ വിവരങ്ങൾ ലഭിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
ഇക്കോലാബ്
മിഡിൽ ഈസ്റ്റിലെ ഇക്കോലാബ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ സർവീസ് ഏജന്റ്, അക്കൗണ്ട് മാനേജർ, ടെക്നീഷ്യൻ, ഫിനാൻസ് മാനേജർ, വേർഹൗസ്, ട്രക്ക് ഓപ്പറേറ്റർ, ഡിപ്ളോയ്മെന്റ് മാനേജർ, പെസ്റ്റ് കൺട്രോൾ ടെക്നീഷ്യൻ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://en-in.ecolab.com.
കൂടുതൽ വിവരങ്ങൾ ലഭിക്കാനും /jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.