അന്ധവിശ്വാസങ്ങളെ നാണുവിന് പുച്ഛമാണ്. ഒറ്റയ്‌ക്കൊരു രാത്രി കൊടും കാട്ടിൽ ഭൂതപ്രേത ബാധയുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്ന കാട്ടിൽ കഴിയുക. നാണു ആ വെല്ലുവിളി ഏറ്റെടുക്കുന്നു. വെളിച്ചത്തിലുള്ളതേ ഇരുട്ടിലുമുള്ളൂ. പിന്നെന്തിന് ഭയക്കണം. പുറത്തുള്ളതേയുള്ളൂ അകത്തും. അതു മനസിലാക്കിയാൽ ഭയം താനേ മാറിക്കൊള്ളും. നാണുവിന്റെ വാദഗതി മറ്റുള്ളവർക്ക് അതിശയമായി തോന്നി.