കുഷ്ഠരോഗം ബാധിച്ച ചാത്തന്റെ കുടിലിൽ സാന്ത്വനവുമായി നാണു എത്തുന്നു. ചാത്തന് വിശ്വസിക്കാനായില്ല. ഏറ്റവും സുന്ദരമായ കാവ്യമാണ് പ്രഭാതം. അതിനെക്കുറിച്ചുള്ള നാണുവിന്റെ വർണ്ണന വെളുത്തേരിയും പെരുന്നല്ലിയും അടക്കമുള്ള സുഹൃത്തുക്കളെ അതിശയിപ്പിക്കുന്നു. കാടിന്റെ നടുവിലുള്ള ഉത്സവം കാണാൻ വഴിയറിയാതെ വിഷമിക്കുകയാണ് സഹപാഠികൾ. അവരുടെ നിർബന്ധ പ്രകാരം നാണു അവരെ നയിക്കുന്നു.