garlic-honey-1

തേൻ വെളുത്തുള്ളി മികച്ച രോഗസംഹാരിയാണ്. വെളുത്തുള്ളി ഏഴ് ദിവസം തേനിലിട്ടാണ് ഇത് തയാറാക്കുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്‌ക്കാനും മികച്ച മാർഗം. തേനിൽ ആന്റിഓക്സിഡന്റുകൾ, എൻസൈമുകൾ, സിങ്ക്, അയേൺ, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സെലേനിയം, വൈറ്റമിൻ ബി 6, തയാമിൻ, റൈബോഫ്‌ളേവിൻ, നിയാസിൻ എന്നിവയുണ്ട്.


വെളുത്തുള്ളി രക്തധമനികളിൽ തടസമുണ്ടാക്കുന്ന ആർട്ടീരിയോക്ലീറോസിസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, കൊളസ്‌ട്രോൾ, ബിപി തുടങ്ങിയ പലതരം പ്രശ്നങ്ങൾക്കു പ്രതിവിധിയുമാണ്. തേൻവെളുത്തുള്ളി രക്തയോട്ടവും രക്തത്തിൽ പ്ലേറ്റ്ലറ്റുകളുടെ എണ്ണവും വർദ്ധിപ്പിക്കും. വെരിക്കോസ് വെയിൻ ശമിപ്പിക്കും. കൊളസ്‌ട്രോൾ നില താഴാൻ ഏറ്റവും മികച്ച മാർഗമാണ് തേൻവെളുത്തുള്ളി.

ശരീരത്തെ ബാക്ടീരിയ, വൈറസ് ബാധകളിൽ നിന്ന് രക്ഷിക്കും. ചുമയ്ക്ക് പ്രതിവിധിയാണിത്. ഒരു കപ്പ് തേനിൽ, 10- 15 അല്ലി വെളുത്തുള്ളി ചതച്ചിട്ട് ഒരാഴ്‌ചത്തെ ഉപയോഗത്തിന് എടുക്കാം. പ്രഭാതഭക്ഷണത്തിനു മുൻപായി ഒരു സ്‌പൂൺ വീതം കഴിക്കുക.