kottayam-nazeer-dr-biju

കുട്ടിച്ചൻ എന്ന തന്റെ ഹ്രസ്വ ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി നടൻ കോട്ടയം നസീർ രംഗത്ത്. താൻ ഇവിടെ ജനിച്ചത് വിവാദങ്ങൾക്കല്ല വിജയങ്ങൾക്കാണെന്ന് നസീർ പ്രതികരിച്ചു. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ മറുപടി.

'ഞങ്ങളിത് റിലീസ് ചെയ്യുന്നത് ഫെബ്രുവരി 14ആം തീയതി ആറു മണിക്കാണ്. അതിനു മുമ്പ് ഈ സിനിമ റിലീസ് ചെയ്‌തിട്ടില്ല. അവാർഡ് മേടിച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത്. പിന്നെ ഇത് ആമസോണിലാണ് അവർ ഇട്ടിരിക്കുന്നത്. രണ്ട് ഡോളറോ മറ്റോ കൊടുത്താലെ കാണാൻ പറ്റൂ. ഇതൊക്കെ ഞാൻ ഈ വിവാദങ്ങൾക്ക് ശേഷം അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ്.

14ആം തീയതി നമ്മളിത് റിലീസ് ചെയ്‌തു. 19 ആയപ്പോഴേക്കും ഏതാണ്ട് അൻപതിനായിരത്തോളം പേർ ഇത് കണ്ടു കഴിഞ്ഞു. 19 ആം തീയതി ആയപ്പോഴേക്കും ഇവർ ഇത് ആമസോണീന്നെടുത്ത് യൂ ട്യൂബിലേക്കിട്ടു. എന്നിട്ട് ഡോ.ബിജുവിന്റെ ഒരു കുറിപ്പും വന്നു. ഇത് 'അകത്തോ പുറത്തോ' എന്നു പറയുന്ന സുദേവന്റെ സിനിമയുടെ ഒരുഭാഗം കോപ്പിയടിച്ചതാണെന്ന്. ഞാൻ അപ്പോഴൊന്നും അത് കണ്ടിട്ടില്ല. സന്തോഷത്തിലായിരുന്നു, കാരണം ഡയറക്‌ടർ രഞ്ജിത്ത് അടക്കമുള്ളവർ വിളിക്കുന്നു. അതുകഴിഞ്ഞ് 20ആം തീയതിയാണെന്ന് തോന്നുന്നു. ഇവരിത് പിൻവലിച്ചു.

ഇവരൊക്കെ ചിന്തിക്കേണ്ട ഒരു കാര്യം, ഇവരാരും കൊണ്ടുവന്ന ആംഗിളൊന്നുമല്ല. ഇതൊക്കെ ബുദ്ധിയുള്ള ഇംഗ്ളീഷുകാര് കണ്ടുപിടിച്ച് അവിടുന്ന് വന്നതാണ്. നമ്മളിവിടുന്ന് വയ്‌ക്കുന്ന ഓരോ ഷോട്ടും അവരുടേന്ന് മോഷ്‌ടിച്ച ഷോട്ടുകൾ മാത്രേ നമ്മളേലുള്ളൂ. ഡോ.ബിജുവൊക്കെ വിവാദങ്ങൾക്ക് ഡോക്‌ടറേറ്റ് എടുത്തയാളാണ്. എല്ലാത്തിനും വിവാദങ്ങൾ ഉണ്ടാക്കുന്നയാളാണ്. അതിനൊന്നും മറുപടി പറയേണ്ട കാര്യം എനിക്കില്ല'.

വീഡിയോ കാണാം-

കുട്ടിച്ചന്റെ പ്രമേയം തന്റെ ചിത്രത്തിൽ നിന്നും മോഷ്‌ടിച്ചതാണെന്ന ആരോപണമാണ് സംവിധായകൻ സുദേവൻ ഉയർത്തിയത്. പെയ്സ് ട്രസ്ററ് നിർമ്മിച്ച് സുദേവൻ രചനയും സംവിധാനവും നിർവഹിച്ച ''അകത്തോ പുറത്തോ' എന്ന ചിത്രത്തിലെ വൃദ്ധൻ എന്ന ഭാഗം, കോട്ടയം നസീർ കുട്ടിച്ചനിൽ അതേപടി പകർത്തിയെന്നായിരുന്നു സുദേവന്റെ ആരോപണം. ഇതിനെ പിന്തുണച്ച് ഡോ.ബിജുവും രംഗത്തെത്തിയിരുന്നു,​