rajaji-

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഇടത് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് സ്വന്തമായി വീടില്ലെന്നും ഇതുവരെ 39 വാടകവീടുകളിൽ മാറിത്താമസിച്ചെന്നും സത്യവാങ്മൂലം.രാജാജിയുടെ സഹോദരി ഷീലയുടെ പേരിലുള്ള കണ്ണാറയിലെ വീട്ടിലാണ് താമസം.

രാജാജി മാത്യു തോമസിന്റെ കൈവശം 5,000 രൂപ. ഭാര്യയുടെ കൈയിൽ 3,000 രൂപ. മകളുടെ കൈവശം 1,000 രൂപ. സ്ഥിരനിക്ഷേപമായി രാജാജിക്ക് ട്രഷറിയിലെ 30,000 രൂപ അടക്കം 35,296 രൂപയാണ് ആകെയുള്ളത്. ഭാര്യയുടെ കൈവശം എട്ടു ഗ്രാം സ്വർണം (22,400 രൂപ) ഉൾപ്പെടെ 25,400 രൂപയുടെ സമ്പാദ്യം. മകളുടെ കൈയിൽ എട്ടു ഗ്രാം സ്വർണമുൾപ്പെടെ 23,400 രൂപയുടെ സമ്പാദ്യം. ഭാര്യയുടെ കൈവശമുള്ള ഭൂമിയുടെ ആസ്തിവില (28 സെന്റ്) 28 ലക്ഷം രൂപ. രാജാജിക്ക് 23.50 ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. ഭാര്യയ്ക്ക് ഒരു ലക്ഷം രൂപ ബാദ്ധ്യത. രാജാജിയുടെ പേരിൽ നിലവിൽ പൊലീസ് കേസുകൾ ഒന്നുമില്ല.