modi

സിലിഗുരി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മമത വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണെന്നാണ് മോദി പറഞ്ഞത്. ബംഗാളിലെ സിലിഗുരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. ''ബംഗാളിലൊരു സ്പീഡ് ബ്രേക്കറുണ്ട്. ദീദി എന്ന് പേരുള്ള ആ വ്യക്തിയെ നിങ്ങൾക്കറിയാം. ആ സ്പീഡ് ബ്രേക്കിനെ മാറ്റിനെ വികസനം വരുന്നത് കാത്തിരിക്കുകയാണ് ഞാൻ" മോദി പറഞ്ഞു.

അതേസമയം, മോദിയെ ''കാലാവധി കഴിഞ്ഞ ബാബു" എന്ന് വിളിച്ചാണ് മമതയും തിരിച്ചടിച്ചത്. താനുമായി നേരിട്ട് സംവാദത്തിനും മമത പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. ''ഞാൻ മോദിയല്ല, ഞാൻ കള്ളം പറയില്ല. മോദിയുടെ കാലത്ത് 12000 ഓളം കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇന്ന് അവരുടെ വരുമാനം മൂന്നിരട്ടിയായി വർദ്ധിച്ചു"- മമത പറഞ്ഞു. ഞങ്ങൾ ദേശീയവാദികളാണെന്നും ഫാസിസ്റ്റുകളല്ലെന്നും അവർ കൂട്ടിച്ചേർത്തു.