ചേരുവകൾ
കരിമീൻ............. 5 എണ്ണം
കുരുമുളക് ............. 8 എണ്ണം
ഉണക്കമുളക് .......... 12 എണ്ണം
ചുവന്നുള്ളി ............8 എണ്ണം
വെളുത്തുള്ളി ............ 7 അല്ലി
എണ്ണ...........2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി....... അര ടേ. സ്പൂൺ
ഉപ്പ് ......................പാകത്തിന്
നാരങ്ങ .................... ഒരെണ്ണം
തയ്യാറാക്കുന്നവിധം
മീൻ വരഞ്ഞ് ഉപ്പും നാരങ്ങാനീരും ചേർത്ത് പത്തുമിനിട്ട് വയ്ക്കുക. ഉണക്കമുളക്, കുരുമുളക്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ചുവന്നുളളി ഇവ നന്നായി അരച്ച് മീനിൽ പുരട്ടിവയ്ക്കുക. ഒരു പരന്ന പാത്രത്തിൽ വാഴയിലയിൽ എണ്ണ പുരട്ടിവച്ച് അതിന്റെ മുകളിൽ മീൻ വച്ച് മറ്റൊരില അതിനുമുകളിലിട്ട് പാത്രം കൊണ്ട് അടച്ച് വച്ച് ചെറുതീയിൽ വേവിക്കുക. രണ്ടുവശവും മൂപ്പിച്ചെടുക്കുക.