ചേരുവകൾ
ദശയുള്ള മീൻ ................ 500 ഗ്രാം
സവാള...................... 150 ഗ്രാം
ഉരുളക്കിഴങ്ങ് ................... 250 ഗ്രാം
റൊട്ടിപ്പൊടി ........................ 75 ഗ്രാം
എണ്ണ .....................50 ഗ്രാം
വിനാഗിരി .........................ഒരു ടീസ്പൂൺ
പച്ചമുളക് ....................15 ഗ്രാം
മുട്ട ..................ഒന്ന്
ഇഞ്ചി ................... ഒരു കഷണം
മുളക്പൊടി.......................ഒരു ടേബിൾ സ്പൂൺ
ഉപ്പ് ..............................പാകത്തിന്
തയ്യാറാക്കുന്നവിധം
മീനും വിനാഗിരിയും പൊടിയായി അരിഞ്ഞ സവാളയും ഉപ്പും ചേർത്ത് വേവിച്ച് മീനിന്റെ ദശമാത്രം എടുക്കുക. ഇഞ്ചി, സവാള, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞതും മുളകുപൊടിയും ഇട്ട് നന്നായി വഴറ്റുക. വഴന്നു കഴിയുമ്പോൾ പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും മീൻ ദശയും ചേർത്ത് വഴറ്റുക. വെള്ളം വറ്റിയാൽ ഇറക്കി വയ്ക്കുക. ചൂടാറുമ്പോൾ ഈ കൂട്ട് ചെറിയ ഉരുളകളായി ഉരുട്ടുക. ഓരോ ഉരുളയും മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി എണ്ണയിൽ വറുത്തെടുക്കുക.