ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 279/2017 പ്രകാരം ഫിഷറിസ് വകുപ്പിൽ ലാസ്‌കർ തസ്തികയ്ക്ക് 5 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഇന്റർവ്യൂ
കൊല്ലം ജില്ലയിൽ ഹെൽത്ത് സർവീസസിൽ കാറ്റഗറി നമ്പർ 305/2017, 306/2017, 307/2017 പ്രകാരം ലബോറട്ടറി ടെക്‌നിഷ്യൻ ഗ്രേഡ് രണ്ട് (എൻ.സി.എ.-ഒ.എക്‌സ്., ധീവര, ഹിന്ദു നാടാർ) തസ്തികയ്ക്ക് ഇന്ന് പി.എസ്.സി. എറണാകുളം ജില്ലാ ഓഫീസിൽ വച്ചും, തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 311/2017 പ്രകാരം ലബോറട്ടറി ടെക്‌നിഷ്യൻ ഗ്രേഡ് രണ്ട് (എൻ.സി.എ.-മുസ്ലീം) തസ്തികയ്ക്ക് 5 ന് പി.എസ്.സി. എറണാകുളം ജില്ലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 246/2017 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് തസ്തികയ്ക്ക് 5 മുതൽ വിവിധ തീയതികളിലായി പി.എസ്.സി ആസ്ഥാന ഓഫീസ്, എറണാകുളം, കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളിൽ വച്ചും, കാറ്റഗറി നമ്പർ 564/2017 പ്രകാരം കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിലെ അഗ്രോണമിസ്റ്റ് തസ്തികയ്ക്ക് 9, 10 തീയതികളിലും, കാറ്റഗറി നമ്പർ 1/2017 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എൻജിനിയറിങ് കോളേജുകളിലെ ഇൻസ്ട്രക്ടർ ഗ്രേഡ് ഒന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് തസ്തികയ്ക്ക് 9, 10, 11 തീയതികളിലുമായി പി.എസ്.സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.