അപേക്ഷ തീയതി നീട്ടി
നാലാം സെമസ്റ്റർ എം.എ./ എം.എസ്‌സി / എം.കോം/ എം.സി.ജെ./ എം.എം.എച്ച്/ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2017 അഡ്മിഷൻ റഗുലർ സി.എസ്.എസ്.) പരീക്ഷകൾക്ക് പിഴയില്ലാതെ അഞ്ചുവരെയും 500 രൂപ പിഴയോടെ ഏഴു മുതൽ ഒൻപതുവരെയും 1000 രൂപ സൂപ്പർഫൈനോടെ 10 മുതൽ 11 വരെയും കോളേജുകളിൽ അപേക്ഷ നൽകാം. കോളേജുകൾക്ക് പിഴയില്ലാതെ ആറുവരെയും 500 രൂപ പിഴയോടെ ഒൻപതുവരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
എം.ഫിൽ രണ്ടാം സെമസ്റ്റർ
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ എം.ഫിൽ 201718 ബാച്ചിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷ 10ന് നടക്കും. ഫോൺ: 04812731042.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ./ഡി.ഡി.എം.സി.എ. ഫെബ്രുവരി/മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഒൻപതു മുതൽ അതത് കേന്ദ്രങ്ങളിൽ നടക്കും.
എം.ഫിൽ റാങ്ക് ലിസ്റ്റ്
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിലെ വിവിധ എം.ഫിൽ പ്രോഗ്രാമുകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോൺ: 04812731034.
വൈവാവോസി
ആറാം സെമസ്റ്റർ ബി.ബി.എം. (2016 അഡ്മിഷൻ റഗുലർ/20132015 അഡ്മിഷൻ റീഅപ്പിയറൻസ്) സി.ബി.സി.എസ്.എസ്. യു.ജി. മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും നാല്, അഞ്ച് തീയതികളിൽ വിവിധ കോളേജുകളിൽ നടക്കും.
പരീക്ഷഫലം
രണ്ടാം സെമസ്റ്റർ എം.കോം (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.