പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എസ്.സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് വിഷയങ്ങളുടെ പ്രാക്ടിക്കൽ 8 മുതൽ 10 വരെ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ യഥാക്രമം 9, 10, 25, 26 തീയതികളിൽ നടത്തും.
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി മാത്‌സ് ജനുവരി 2019 (2013 അഡ്മിഷന് മുൻപ്) (2010, 2011 അഡ്മിഷൻ മേഴ്‌സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 12 ന് എം.ജി കോളേജിൽ നടത്തും.
പുതുക്കിയ പരീക്ഷാതീയതി
22, 24 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷകൾ യഥാക്രമം ഏപ്രിൽ 29 മേയ് 2 തീയതികളിലേക്ക് മാറ്റി.
10 ന് നടത്താനിരുന്ന കമ്പൈൻസ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി, 2013 സ്‌കീം) എൻജിനിയറിംഗ് കെമിസ്ട്രി പരീക്ഷ മേയ് 20 ലേക്ക് മാറ്റി.
ടൈംടേബിൾ
റഗുലർ ബി.ടെക് (2008 സ്‌കീം) അഞ്ചാം സെമസ്റ്റർ കോഴ്‌സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് (2008 സ്‌കീം), മൂന്ന്, അഞ്ച് സെമസ്റ്റർ ടൈംടേബിൾ വെബ്‌സൈറ്റിൽ.
8 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ്.സി/ബി.കോം (റഗുലർ - 2016 അഡ്മിഷൻ, സപ്ലിമെന്ററി - 2013, 2014, 2015 അഡ്മിഷൻ) പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
ബി.എ (ആന്വൽ സ്‌കീം) പൊളിറ്റിക്കൽ സയൻസ് മെയിൻ, സബ്‌സിഡിയറി പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളുടെ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈൻ വിദ്യാർത്ഥികൾ ഓൺലൈനായും ഓഫ്‌ലൈൻ വിദ്യാർത്ഥികൾ നിർദ്ദിഷ്ട അപേക്ഷാഫോറത്തിലും നിശ്ചിത ഫീസടച്ച് 20 വരെ അപേക്ഷിക്കാം. തോറ്റ വിദ്യാർത്ഥികൾക്ക് 2019 ഏപ്രിൽ സെഷനിലെ പരീക്ഷയ്ക്ക് പിഴ കൂടാതെ 8 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.ആർക്ക് (2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.