ഉപഭോക്താക്കൾക്ക് ഒരുകോടി രൂപയുടെ സമ്മാനങ്ങൾ
കൊച്ചി: ജോളി സിൽക്‌സിലും ജോയ് ആലുക്കാസിലും വിവാഹ് ഉത്സവ് ഷോപ്പിംഗ് ഫെസ്‌റ്രിവലിന് തുടക്കമായി. ഒമ്പത് ആഴ്‌ചകൾ നീളുന്ന ഫെസ്‌റ്രിൽ ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് സാൻട്രോ കാറുകൾ, അഞ്ച് റോയൽ എൻഫീൽഡ് ബൈക്കുകൾ, ഹണിമൂൺ പാക്കേജ്, എൽ.ഇ.ഡി ടിവി., സ്‌മാർട്‌ഫോണുകൾ, സ്വർണ നാണയങ്ങൾ, ഹോം അപ്ളയൻസസ്, ഗിഫ്‌റ്റ് വൗച്ചറുകൾ തുടങ്ങിയവയാണ് സമ്മാനങ്ങൾ.
ഷോപ്പിംഗിനെത്തുന്ന ഏവർക്കും സൗജന്യമായി ഐസ്‌ക്രീം, പോപ്‌കോൺ, മെഹന്തി എന്നിവയും ഒരുക്കിയിട്ടുണ്ട്. മാൾ ഒഫ് ജോയിയിൽ പൊന്ന്, പട്ട്, ഫുട്‌വെയറുകൾ, ബ്രാൻഡഡ് വാച്ചുകൾ തുടങ്ങി വിവാഹത്തിന് ആവശ്യമായതെല്ലാം ഒരുകുടക്കീഴിൽ അണിനിരത്തിയിരിക്കുന്നു. സൂപ്പർമാർക്കറ്ര്, ഫുഡ്കോർട്ട് സൗകര്യങ്ങളുമുണ്ട്. നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിക്കുന്ന ജോളി സിൽക്‌സിൽ മെൻസ്, ലേഡീസ്, കിഡ്‌സ് കളക്ഷൻസിന്റെ വിശാലമായ ശ്രേണി ഒരുക്കിയിരിക്കുന്നു. വിവാഹ വേളകൾക്കുള്ള, പ്രത്യേകം രൂപകല്‌പന ചെയ്‌ത പട്ടുസാരികളുടെ അനുപമമായ കളക്ഷനുകളുമുണ്ട്.
ജോയ് ആലുക്കാസിൽ ഇന്ത്യൻ, ഇന്റർനാഷണൽ ഡിസൈനുകളിലുള്ള സംശുദ്ധ 916 ബി.ഐ.എസ് ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളുടെ പുതിയ ഡിസൈനുകളിലും പാറ്രേണുകളിലുമുള്ള ആഭരണങ്ങൾ, കുറഞ്ഞ പണിക്കൂലിയിൽ അണിനിരത്തിയിരിക്കുന്നു. സ്വർണവില വർദ്ധനയിൽ നിന്ന് രക്ഷനേടാൻ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമുണ്ട്. ഓരോ കുടുംബത്തിന്റെയും ബഡ്‌ജറ്രിന് അനുയോജ്യമായ വിവാഹ പർച്ചേസ് സാദ്ധ്യമാക്കുകയാണ് വിവാഹ് ഉത്സവിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.