athiran

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാൽപ്പത്തിരണ്ട് സെക്കന്റ് മാത്രമുള്ള നിഗൂഢതകൾ നിറഞ്ഞ ടീസറാണ് ഫഹദ് ഫാസിലിന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ദുൽഖറന്റെ കലിക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് അതിരൻ.

നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയായിരുന്നു. പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്. ചിത്രം ഏപ്രിൽ 12 തിയേറ്ററുകളിലെത്തും.