rahul

ഗുവാഹത്തി: കോൺഗ്രസിന്റെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 'ന്യായ്' പദ്ധതിയ്ക്കാവശ്യമായ പണം മോദിയുടെ ഇഷ്ടക്കാരായ കള്ള ബിസിനസ്സുകാരുടെ കീശയിൽനിന്ന് എടുക്കുമെന്ന്കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അസമിലെ ബോകാഘട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് പണം കണ്ടെത്തുന്നതിനെക്കുറിച്ച് രാഹുൽ പറഞ്ഞത്.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ നരേന്ദ്രമോദി നൽകിയ പണം കൊണ്ട് സമ്പന്നരായ അനിൽ അംബാനിയെപ്പോലുള്ള കള്ളന്മാരുടെ കീശയിൽ നിന്നാണ് ന്യായ് പദ്ധതിയ്ക്കുള്ള പണം വരാൻ പോകുന്നത്. രാജ്യത്തെ പാവപ്പെട്ടവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കാണ് ആ പണത്തിന്റെ പ്രയോജനം ലഭിക്കാൻ പോകുന്നത്." രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി പ്രകാരം പ്രതിവർഷം 72,000 രൂപ ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം.
എന്നാൽ കോൺഗ്രസിന്റെ ഈ വാഗ്ദാനം പൊള്ളയാണെന്നും ന്യായ് പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നതെങ്ങനെയെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ലെന്നും ബി.ജെ.പി വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുലിന്റെ പ്രസ്താവന.