viral-

നിഷ്‌കളങ്കതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കൊച്ചുകുട്ടികൾ. കള്ളത്തരമില്ലാതെ, തെറ്റ് പറ്റിയാൽ അത് അംഗീകരിച്ച് അതിനെ തിരുത്താൻ ശ്രമിക്കുന്നവരാണ് അവർ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് മിസോറാമിലെ ഈ കുരുന്ന് ബാലൻ. താൻ ഓടിച്ച സൈക്കിളിടിച്ച പരിക്കേറ്റ കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ബാലന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവൻ ഓടിച്ച സൈക്കിൾ അറിയാതെ അയൽക്കാരുടെ കോഴിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

തുടർന്ന് കോഴിയെ ചികിത്സിക്കാൻ തന്റെ സമ്പാദ്യം മുഴുവൻ എടുത്ത് കുട്ടി കോഴിയുമായി ആശുപത്രിയിലേക്ക് ഓടി.

ഒരു കൈയിൽ കോഴിക്കുഞ്ഞും മറുകൈയിൽ പത്തുരൂപയുമായി ആശുപത്രിയിലെത്തിയ കുരുന്നിന്റെ ചിത്രങ്ങൾ അധികൃതർ ഫേസ്‌ബുക്കിലിട്ടതോടെയാണ് സംഗതി പുറം ലോകമറിയുന്നത്.

ചിത്രം വന്ന് നിമിഷങ്ങൾക്കകം 50,000ൽ അധികം പേരാണ് ചിത്രം ഷെയർ ചെയ്തത്. കുഞ്ഞിന്റെ നിഷ്‌ക്കളങ്കമായ മനസിനെ നിറകണ്ണുകളോടെ കെട്ടിപ്പുണരുകയാണ് ലോകം.