ന്യൂഡൽഹി:ഡൽഹിയിൽ പൊലീസ് അസോസിയേഷൻ പരിപാടിക്കിടെ നൃത്തം ചെയ്യുന്ന വനിതാ പൊലീസുകാരുടെ വീഡിയോ വൈറൽ
ഗായിക സ്വപ്ന ചൗധരിയുടെ 'തേരി ആഗയാ കാ യോ കാജൽ' എന്ന സൂപർഹിറ്റ് ഗാനത്തിനാണ് ഇവർ നൃത്തം ചെയ്തത്. ഗാനത്തിന് ഐ.പി.എസ് ഉദ്യോഗസ്ഥ ഉൾപ്പടെയുള്ള വനിത പൊലീസുകാരാണ് ചുവട് വച്ചത്.
സ്റ്റേജിൽ ‘തേരി ആഗയാ കാ യോ കജോൾ’ എന്ന പാട്ട് ആരംഭിച്ചതും നൃത്തവുമായി പൊലീസുകാർ സ്റ്റേജിലേക്ക് എത്തുകയായിരുന്നു. ആദ്യം ഒന്ന് രണ്ട് പേർ മാത്രമായിരുന്നു നൃത്തം ചെയ്യാനായി എത്തിയതെങ്കിലും പിന്നീട് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്റ്റേജിലേക്ക് കയറി.
വീഡിയോ വ്യാപകമായാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടത്. വനിതാ ശാക്തീകരണത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ കാഴ്ചയെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്
महिलाओं को प्रोत्साहित करने के लिए सुनो सहेली कार्यक्रम में जमकर नाचीं महिला आईपीएस बेनिता मैरी जेकर और महिला पुलिसकर्मी,सपना चौधरी के गाने पर डांस का ये वीडियो pic.twitter.com/2QSZI4cXtP
— Mukesh singh sengar (@mukeshmukeshs) April 1, 2019