alphones-kannanthanam

എറണാകുളം: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി തവണ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം വിവാദങ്ങളിൽപെടുന്നത്. എറണാകുളം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനത്തിന് മണ്ഡലം മാറി വോട്ട് ചോദിച്ചതും ട്രോളൻമാർ ആയുധമാക്കിയിരുന്നു.ഇപ്പോൾ കണ്ണന്താനത്തിന്റെ ഫേസ്ബുക്കിൽ വന്ന ടെെം മാഗസിന്റെ കവർഫോട്ടോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ലോകത്തുള്ള 100 യുവനേതാക്കളെക്കുറിച്ച് ടൈം മാഗസിന്‍ തയാറാക്കിയ പ്രത്യേക ലക്കത്തിന്റെ കവർഫോട്ടോയിൽ കണ്ണന്താനത്തിന്റെ ചിത്രം ഫോട്ടോഷോപ്പിലൂടെ ചേർത്ത് പ്രചാരണത്തിനിറങ്ങിയത്. കണ്ണന്താനത്തിന്റെ സ്വന്തം പ്രൊഫൈലിൽ തന്നെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1994 ഡിസംബറിൽ ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ സ്വന്തം ചിത്രം ചേർത്ത് കണ്ണന്താനത്തിന്റെ പ്രചാരണ ആയുധമാക്കിയത്.

ലോകത്തെ സ്വാധീനിച്ച 100 യുവനേതാക്കളെക്കുറിച്ച് ടൈം മാഗസിൻ തയാറാക്കിയ പ്രത്യേക ലക്കത്തിന്റെ കവർഫോട്ടായിലാണ് ഫോട്ടോഷോപ്പ് പ്രയോഗം നടത്തിയത്. തുടർന്ന് ഇത് വിവാദമാകുകയും ഫോട്ടോഷോപ്പിലൂടെ മണ്ടത്തരമാണ് ചെയ്തെതെന്നും ചിലർ വിമർശിച്ചു. എന്നാൽ ഫോട്ടോഷോപ്പ് പ്രചാരണം കണ്ണന്താനത്തിന് ഗുണകരമായെന്ന് ബി.ജെ.പിയുടെ വിലയിരുത്തൽ. ടൈം മാഗസിൻ അദ്ദേഹത്തെ ഒരിക്കൽ തിരഞ്ഞെടുത്തു എന്നുള്ളതിനെ ആരും നിഷേധിക്കുന്നില്ലെന്നും അത് കണ്ണന്താനത്തിന്റെ പ്രചാരണത്തിന് ഗുണകരമായെന്നും ബി.ജെ.പി പറയുന്നു.