ക്വലാലംപൂർ : മലേഷ്യ ഒാപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും കെ. ശ്രീകാന്തും ആദ്യ റൗണ്ടിൽ വിജയങ്ങൾ നേടിയപ്പോൾ സൈന നെഹ്‌വാൾ പുറത്തായി. ജപ്പാൻ താരം അയാ ഒഹോരിയെ 22-2, 21-12 നാണ് സിന്ധു ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്. ഇന്തോനേഷ്യയുടെ ഇഹ്‌സാൻ മുസ്തഫയെ ശ്രീകാന്ത് 21-18, 21-16ന് തോൽപ്പിച്ചു. സൈന ആദ്യറൗണ്ടിൽ തായ്‌ലൻഡിന്റെ പോൺപാപിയോടും മലയാളി താരം എച്ച്.എസ്. പ്രണോയ് സിത്തിക്കോം തമ്മാസിനിനോടും തോറ്റാണ് ആദ്യറൗണ്ടിൽത്തന്നെ പുറത്തായത്.
ഇന്ത്യൻ വനിതകൾക്ക് ജയം
മൻഡാലേയ് : മ്യാൻമറിൽ നടക്കുന്ന ഒളിമ്പിക് ഫുട്ബാൾക്വാളിഫിക്കേഷൻ രണ്ടാം റൗണ്ടിൽ ഇന്ത്യൻ വനിതാ ടീം 2-0 ത്തിന് ഇന്തോനേഷ്യയെ തകർത്തു. ദാംഗ്‌മേയ് ഗ്രേയ്സാണ് രണ്ട് ഗോളുകളും നേടിയത്.