ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിക്കുമെന്ന് റോയിട്ടേഴ് സർവേ. ബി.ജെ.പി.യുടെ വിജയം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും സർവെ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഒരേ അഭിപ്രായമാണ് നടത്തിയത്.
തൊഴിലില്ലായ്മ നിരക്ക്, ജി.ഡി.പി വളർച്ച, എന്നിവയെ കുറിച്ച് കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കണക്കുകൾ 47 ശതമാനം സാമ്പത്തിക വിദഗ്ദർക്കും വിശ്വസനീയമായി തോന്നിയില്ലെന്നും സർവെ പറയുന്നു. എന്നാൽ 53 ശതമാനം സാമ്പത്തിക വിദഗ്ദ്ധരും കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കുകൾ വിശ്വസനീയമാണെന്നാണ് വിലയിരുത്തിന്നത്.
നാളെ പ്രഖ്യാപിക്കുന്ന ധന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറച്ചേക്കുമെന്നും സർവെ പറയുന്നു. റിപ്പോ നിരക്കിൽ കാൽ ശതമാനം ഇളവാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ സർക്കാർ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക്, തൊഴിലില്ലായ്‌മ നിരക്ക് എന്നിവ സംബന്ധിച്ച തെറ്രായ വിവരങ്ങളാണ് പുറത്തുവിട്ടുവെന്ന തരത്തിലുള്ള ആരോപണം ഉയർന്നിരുന്നു. എന്നാൽ സാമ്പത്തിക വളർച്ചയ്ക്ക് എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ എത്തണമെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു.