ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ആൻഡ്രിയ ജെറീമിയ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ ആൻഡ്രിയ എട്ടാംതീയതി ജോയിൻ ചെയ്യും. ശ്രുതി രാമചന്ദ്രനാണ് നായിക.അന്നയും റസൂലിലൂടെ മലയാളത്തിൽ എത്തിയ തമിഴ് താരം ആൻഡ്രിയ മോഹൻലാലിനൊപ്പം ലോഹത്തിലും മമ്മൂട്ടിയോടൊപ്പം തോപ്പിൽ ജോപ്പനിലും അഭിനയിച്ചു. ഷറഫുദ്ദീൻ,സംവിധായകൻ രഞ്ജിത്,ലെന തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഇ ഫോർ എന്റർടെയ്മെന്റിന്റെ ബാനറിൽ മുകേഷ് .ആർ. മേത്ത,എ.വി.അനൂപ്,സി .വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രാൻസിസ് തോമസ് തിരക്കഥയും സംഭാഷണവും എഴുതുന്നു. കാമറ അൻസാർ ഷാ.