ഐ.ഡി എന്ന ഹിന്ദി ചിത്രത്തിലൂടെ തിളങ്ങിയ കെ.എം. കമൽ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിൽ നാല് നായകന്മാർ. അടുത്ത മാസം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ,ജോജു ജോർജ്,വിനായകൻ,ദിലീഷ് പോത്തൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇ ഫോർ എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് സമീർ താഹീറാണ്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായിരുന്ന കമലിന്റെ ആദ്യ ചിത്രം 2012-ൽ പുറത്തിറങ്ങിയ ഐ.ഡിയാണ് .ഗീതാഞ്ജലി താപ്പയും മുരാരി കുമാറും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഐ.ഡി നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.