ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പതിനെട്ടാം പടിയുടെ ചിത്രീകരണം ആലപ്പുഴയിൽ .മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നവാഗതരാണെങ്കിലും മമ്മൂട്ടിയും പൃഥ്വിരാജും ആര്യയും ടൊവിനോ തോമസും ഇതിൽ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.പൃഥ്വിരാജിന്റെ രംഗങ്ങൾ ഏഴാം തീയതിയോ എട്ടാം തീയതിയോ ആലപ്പുഴയിൽ വച്ച് ചിത്രീകരിക്കും.ഇതോടെ പതിനെട്ടാം പടി പൂർത്തിയാവും.
പ്രിയ ആനന്ദ്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പൻ, ബിജു സോപാനം എന്നിവരാണ് മറ്റു താരങ്ങൾ. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, സന്തോഷ് ശിവൻ,ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.