senkumar

തിരുവനന്തപുരം: ഡി..ജി..പി ലോക്‌നാഥ് ബെഹ്‌റയെ അധിക്ഷേപിച്ച് മുന്‍ ഡി..ജി..പി സെന്‍കുമാര്‍. പൊലീസ് സി..പി..എമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന സേനയായി മാറിയെന്ന് സെന്‍കുമാര്‍ വിമര്‍ശിച്ചു. ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡി..ജി..പിയാക്കിയാല്‍ നല്ലൊരു ഡി..ജി..പിയെ ലഭിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

“കേരളാ പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡി..വൈ..എഫ്‌..ഐയേക്കാള്‍ മോശം ഘടകമായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്ക് ബെഹ്‌റയുടെ നല്ല ഛായയുണ്ട്. അതുകൊണ്ട്, പാഷാണം ഷാജിയെ ഡി..ജി..പിയാക്കി കൂടെ എന്ന് ഒരാള്‍ ചോദിച്ചു. അപ്പോള്‍, പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്കൊരു ബെറ്റര്‍ ഡിജിപിയെ കിട്ടുമെന്നാണ് താന്‍ മറുപടി നല്‍കിയത്. പൊലീസിനെ ഇത്രയും മോശമായി ഇല്ലാതാക്കിയ സാഹചര്യം അടിയന്തരാവസ്ഥ കാലത്ത് പോലും ഉണ്ടായിട്ടില്ല.” – സെന്‍കുമാര്‍ പറഞ്ഞു.