കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചകളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിഭ ഹരി എം.എൽ.എ. "വാർത്താ ചാനലുകൾ ഇന്നലെ എൽ.ഡി.എഫ് കൺവീനറെ ചർച്ച ചെയ്തപ്പോൾ യു.ഡി.എഫ് നേതാക്കൻമാരുടെ വർദ്ധിത വീര്യ പ്രതികരണം കണ്ടും അന്തം വിട്ടിരിക്കുമ്പോഴാണ് ദാ ഇന്ന് ഡാം നിറഞ്ഞതു പ്രളയം വന്നതും പുതിയ ഐറ്റം ചർച്ചക്കായി നിറഞ്ഞു നിൽക്കുന്നു" എന്നും പ്രതിഭ ഹരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്താണ് മാധ്യമങ്ങളേ ഇടതുപക്ഷം ചെയ്ത തെറ്റ്. വാർത്താ ചാനലുകൾ ഇന്നലെ LDF കൺവീനറെ ചർച്ച ചെയ്തപ്പോൾ UDF നേതാക്കൻമാരുടെ വർദ്ധിത വീര്യ പ്രതികരണം കണ്ടും അന്തം വിട്ടിരിക്കുമ്പോഴാണ് ദാ ഇന്ന് ഡാം നിറഞ്ഞതു പ്രളയം വന്നതും പുതിയ item ചർച്ചക്കായി നിറഞ്ഞു നിൽക്കുന്നു... ഒന്നു ചോദിക്കാതെ പോകാൻ നിവ്യത്തിയില്ല... പറയൂ ഒരു തെരഞ്ഞെടുപ്പിൽ നമ്മൾ എന്താണ് ചർച്ച ചെയ്യേണ്ടത്.സ്ഥാനാർത്ഥിയുടെ ഉടുപ്പോ എടുപ്പോ നടപ്പോ അല്ല .. രാഷ്ട്രീയ പാർട്ടികളുടെ നയം ആണ് .. ഭരിക്കുന്ന ഗവൺമെന്റിന്റെ വികസനം ആണ്. ക്ഷേമ പ്രവർത്തനങ്ങൾ ആണ്. വരൂ നമ്മൾക്ക് ധൈര്യമായി ചർച്ച തുടങ്ങാം.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ. അതുതന്നെ 1800 കോടി രൂപ കുടിശികയാക്കിയിട്ടാണ് യുഡിഎഫ് അധികാരം ഒഴിഞ്ഞത്. ഈ കുടിശികയടക്കം എൽഡിഎഫ് സർക്കാർ അതാത് സമയത്ത് കൊടുത്തു തീർക്കുകയാണ്. 1000 ദിനങ്ങളിലെ അഭിമാന നേട്ടങ്ങളിൽ സർവ്വപ്രധാനമാണ് ക്ഷേമപെൻഷനുകൾ ഗണ്യമായി ഉയർത്തിയതും സമയത്തുതന്നെ വിതരണം ചെയ്തതും.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും ഭാഗികമായി തകർന്നവർക്കും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ ഇതുവരെ അനുവദിച്ചത് 430 കോടി രൂപ.1.31 ലക്ഷം കുടുംബങ്ങൾക്കാണ് സർക്കാർ ധനസഹായം നൽകിയത്. പൂർണ്ണമായും തകർന്ന 13,362 വീടുകളിൽ 9341 വീടുകളുടെ നിർമ്മാണം ആരംഭിച്ചു. ഇതിനു മാത്രമായി 94 കോടി രൂപ ഇതുവരെ ചെലവഴിച്ചു. മറ്റു വീടുകള്‍ സന്നദ്ധ സംഘടനകളുടെ സ്പോണ്‍സര്‍ഷിപ്പോടെ നിര്‍മ്മാണം നടത്തും. പുറമ്പോക്കിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ സ്ഥലം കണ്ടെത്തുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്.
കൃഷി നാശം നേരിട്ട കർഷകർക്ക് 200 കോടിയോളം രൂപയാണ് സഹായം നൽകിയത്. 2.38 ലക്ഷം കർഷകർക്ക് 178 കോടി രൂപ ധനസഹായമായി നൽകി. വിള ഇൻഷൂറൻസായി 21.57 കോടി രൂപയും നൽകിയിട്ടുണ്ട്. കന്നുകാലികളെ നഷ്ടപ്പെട്ട 27,363 കർഷകർക്ക് 21.7 കോടി രൂപയാണ് വിതരണം ചെയ്തത്.
അടിയന്തര ആവശ്യങ്ങൾക്ക് കുടുംബശ്രീ മിഷൻ പലിശരഹിത വായ്പയായി 732.46 കോടി രൂപ വിതരണം ചെയ്തു.94,891 കുടുംബങ്ങൾക്കാണ് കുടുംബശ്രീ ഇതുവരെ വായ്പ നൽകിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി വഴി കൂടുതൽ തൊഴിൽ ദിനങ്ങളും സൃഷ്ടിച്ചു. 60,966 പുതിയ തൊഴിൽ കാർഡുകളാണ് വിതരണം ചെയ്തത്. 5 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 559 കോടി രൂപ തൊഴിലാളികളുടെ അക്കൗണ്ടുകളിൽ എത്തിക്കഴിഞ്ഞു.
കാല്‍ നൂറ്റാണ്ടിനിടയിലെ മികച്ച വളര്‍ച്ചാ നിരക്കുമായി സംസ്ഥാനത്തെ ഐ ടി മേഖല . ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വന്‍ നേട്ടമാണ് ഐ ടി വികസനരംഗത്ത് കൈവരിച്ചത്. ഭരണത്തിലേറുമ്പോള്‍ 1.6 കോടി ചതുരശ്രഅടി ഐ ടി സ്പേസ് ആയിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അത് ആയിരം ദിവസങ്ങള്‍ക്കുളളില്‍ 2.1 കോടി ചതുരശ്ര അടിയിലേക്ക് എത്തിച്ചിരിക്കുന്നു. അര കോടി ചതുരശ്ര അടി അധിക സ്ഥലം ഐ ടി വികസനത്തിന് വികസിപ്പിച്ചെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നീ ഐ ടി പാര്‍ക്കുകളില്‍ കൂടുതല്‍ ഐ ടി കെട്ടിടങ്ങള്‍ ഉയര്‍ന്നു. സൈബര്‍ പാര്‍ക്കിന്റെ ഒന്നാം ഘട്ടം പൂര്‍ണ്ണപ്രവര്‍ത്തന സജ്ജമാക്കിയതും ഈ ആയിരം ദിനങ്ങള്‍ക്കുള്ളിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനകം ഐ ടി സ്പേസ് 2.6 കോടി ചതുരശ്ര അടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഐ ടി പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഐ ടി നയത്തിന്റെ ചുവടു പിടിച്ച് ഐ ടി പാര്‍ക്കുകളെ ആകര്‍ഷകമാക്കിയതോടെ കൂടുതല്‍ കമ്പനികളും സംസ്ഥാനത്ത് എത്തി. 165 ല്‍ അധികം പുതിയ കമ്പനികളാണ് ഐ ടി പാര്‍ക്കുകളില്‍ എത്തിയത്. വന്‍കിട കമ്പനികളുടെ വരവും ഐ ടി മേഖയില്‍ വലിയ ചലനം ഉണ്ടാക്കി. നേരിട്ടും അല്ലാതെയുമായി അരലക്ഷത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്തെ ഐ ടി മേഖലയിലാകെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാനായി.
ആയിരം ദിനങ്ങൾക്കുള്ളിൽ 42,363 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. അതും കിഫ്ബി വഴി മാത്രം. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 533 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. കേരളത്തിലെ വികസന രംഗത്ത് പുതിയ ചരിത്രമെഴുതിയാണ് കിഫ് ബി ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയേറെ പദ്ധതികൾ ഏറ്റെടുക്കുന്നത്. അംഗീകാരം ലഭിച്ച 9928 കോടി രൂപയുടെ 238 പദ്ധതികൾ ടെണ്ടർ നടപടികളിലേക്ക് കടന്നു. 7893 കോടിരൂപയുടെ 193 പ്രവൃത്തികൾ ആരംഭിച്ച് വിവിധ ഘട്ടങ്ങളിലെത്തി.
സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ഹൈടെക് ക്ലാസ് റൂം പദ്ധതി ആദ്യഘട്ടം പൂർത്തീകരിച്ചത് കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ്. സാധാരണക്കാർക്ക് ആശ്രയമായ താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂനിറ്റ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടവും കിഫ് ബി വഴി പൂർത്തിയാക്കി. ജില്ലാ ആശുപത്രികളിലെ കാത്ത് ലാബിന്റെ ആദ്യഘട്ടവും വനംവകുപ്പിന് സോളാർ ഫെൻസിംഗ് മൂന്ന് ഘട്ടങ്ങളും ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞു.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളെയും സ്പർശിച്ചുകൊണ്ടാണ് കിഫ്ബി പദ്ധതികൾ നടപ്പിലാക്കുന്നത്. അഞ്ച് വർഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ പദ്ധതികൾ തയ്യാറാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ആയിരം ദിനങ്ങളിലേക്ക് എത്തുമ്പോൾ തന്നെ ലക്ഷ്യത്തിനടുത്തേക്ക് എത്തിക്കഴിഞ്ഞു.
നെല്ലിന്റെ സംഭരണവില ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ വിലയനുസരിച്ച് കര്‍ഷകര്‍ക്ക് നെല്ലിന് കിലോയ്ക്ക് 26.30 രൂപ ലഭിക്കും. നിലവില്‍ കിലോയ്ക്ക് 25.30 രൂപയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. സ്റ്റേറ്റ് ഇന്‍സെന്റീവില്‍ വര്‍ധനവ് വരുത്തിയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തത്
വനിതാ വികസനത്തിനായി ഒരു പ്രത്യേക വകുപ്പ്. വനിതാക്ഷേമ രംഗത്ത് ഒട്ടനവധി പദ്ധതികൾ. പോലീസിലും വനംവകുപ്പിലും വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ നടപടി. വനിതകൾ ഇല്ലാതിരുന്ന ഫയർഫോഴ്സിൽ ഫയർ വുമൺ തസ്തിക. ലിംഗ സമത്വത്തിൽ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
മുകളിൽ ആകാശം, താഴെ ഭൂമി എന്ന അവസ്ഥയിൽ വിവിധ പദ്ധതികളിലായി പൂർത്തിയാക്കപ്പെടാതിരുന്ന 54,098 വീടുകൾ ഉണ്ടായിരുന്നു സംസ്ഥാനത്ത്. ആയിരം ദിനങ്ങൾക്കുള്ളിൽ 50,144 കുടുംബങ്ങൾക്കും അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു, 'ലൈഫ് ' പദ്ധതിയിലൂടെ. വീടില്ലാത്തവരെന്ന് സർവ്വെയിൽ കണ്ടെത്തിയ 1,84,255 പേർക്ക് വീട് നിർമ്മിക്കാൻ സഹായം നൽകുന്നതായിരുന്നു ലൈഫിന്റെ രണ്ടാം ഘട്ടം. ഇതിൽ 83,688 വീടുകളുടെ നിർമ്മാണം ആരംഭിച്ചു. നാലു ലക്ഷം രൂപ ധനസഹായമാണ് വീട് നിർമ്മാണത്തിന് ലഭിക്കുക. ലൈഫ് മിഷൻ നടപ്പാക്കുന്ന എല്ലാ പദ്ധതികളിലുമായി 1,28,101 വീടുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്.
ലൈഫിന്റെ മൂന്നാം ഘട്ടവും ആരംഭിച്ചു കഴിഞ്ഞു. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്ത കുടുംബങ്ങൾക്കുള്ള ഭവന സമുച്ഛയ നിർമ്മാണമാണ് മൂന്നാം ഘട്ടം. ഇടുക്കി അടിമാലിയിൽ 217 കുടുംബങ്ങൾക്കുള്ള ഭവന സമുച്ഛയം കൈമാറി തുടങ്ങി. വിവിധ ഇടങ്ങളിൽ ഭവന സമുച്ഛയ നിർമ്മാണത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഭവന സമുച്ഛയ നിർമ്മാണവും സമയബന്ധിതമായി പൂർത്തിയാക്കു
ഓഖി ദുരിതാശ്വസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെടുന്നു. തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി തെരഞ്ഞെടുക്കപ്പെട്ട 180 പേര്‍ക്ക് നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി
.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 937.45കോടി രൂപ. 2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിച്ചത്. ഓഖി, പ്രളയ ദുരിതാശ്വാസ സഹായം ഉള്‍പ്പെടാതെയാണ് ഈ തുക . മുൻസർക്കാര്‍ അഞ്ച് വര്‍ഷത്തിനകം നല്‍കിയതിനേക്കാള്‍ തുക ആയിരം ദിനത്തിനകം സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു.
ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധി നിബന്ധനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വരുത്തി. ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് നേരിട്ട് അനുവദിക്കാന്‍ കഴിയുന്ന ധനസഹായ പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തി. ഗുരുതരമായ കാന്‍സര്‍ ചികിത്സക്കും അവയവമാറ്റ ശസ്ത്രക്രിയക്കും മൂന്ന് ലക്ഷം വരെ ധനസഹായം നല്‍കും.
ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി. https://cmdrf.kerala.gov.in/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം. അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാന്‍ അപേക്ഷകന് സാധിക്കും. കുറ്റമറ്റ സാങ്കേതികവിദ്യയുടെ സഹായത്തോടെ അപേക്ഷ പരിശോധനാ സംവിധാനം നിലവില്‍ വന്നതിനാല്‍ നടപടികള്‍ വേഗത്തിലായി. തീരുമാനമെടുത്ത് ഉത്തരവിറങ്ങിയാല്‍ ദിവസങ്ങള്‍ക്കകം അക്കൗണ്ടില്‍ പണം എത്തും. ഓഫീസുകള്‍ കയറി ഇറങ്ങാതെ തന്നെ ദുരിതബാധിതര്‍ക്കുള്ള സഹായം വേഗത്തില്‍ അക്കൗണ്ടിലെത്തുമെന്ന് ചുരുക്കം.
കേരളത്തിന്റെ കുടുംബശ്രീയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നടപ്പാക്കിയത്.
സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള അഗതി രഹിത കേരളം പദ്ധതിക്ക് കുടുംബശ്രീ തുടക്കം കുറിച്ചു കഴിഞ്ഞു. പ്രളയാനന്തരം ഓരോ കുടുംബത്തിനും പലിശ രഹിത വായ്പ നല്‍കുന്ന പദ്ധതി കുടുംബശ്രീ വഴിയാണ് നടപ്പാക്കിയത്. കേരള ചിക്കന്‍, പെറ്റ് കെയര്‍ യൂനിറ്റ്, എബിസി പദ്ധതി തുടങ്ങിയവ കുടുംബശ്രീ ഏറ്റെടുത്തു നടപ്പാക്കി വരുന്നു. കുടുംബശ്രീ നേതൃത്വത്തില്‍ ആദ്യ വനിതാ മാള്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. ട്രാന്‍സ് ജെന്‍ഡര്‍, ഭിന്ശേഷി്കാർ, വയോജനങ്ങള്‍ എന്നിവരെ കൂടി കുടുംബശ്രീയുടെ ഭാഗമാക്കി. ആയിരം ദിനങ്ങള്‍ക്കുള്ളില്‍ മൂന്നര ലക്ഷം പേരാണ് കുടുംബശ്രീയില്‍ അംഗത്വമെടുത്തത്.
തരിശിട്ട പാടങ്ങള്‍ കതിരണിഞ്ഞു, പച്ചക്കറി ഉത്പ്പാദനം വന്‍തോതില്‍ വര്‍ധിച്ചു , കേരളത്തിന്റെ സ്വന്തം തെങ്ങു കൃഷിയെ രക്ഷിക്കാന്‍ വിപുലമായ കര്‍മ്മപദ്ധതി ആരംഭിച്ചു, ആയിരം ദിനം കാര്‍ഷിക മേഖലയിലുണ്ടാക്കിയ നേട്ടങ്ങള്‍ ഇങ്ങനെയാണ്. അധികാരത്തില്‍ വരുമ്പോള്‍ 1.98 ലക്ഷം ഹെക്ടറിലായിരുന്നു നെല്‍കൃഷി ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 2.20 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിച്ചു. തരിശിട്ട പാടങ്ങളില്‍ വീണ്ടും വിത്തിറക്കിയാണ് നെല്‍കൃഷിയില്‍ ഈ മുന്നേറ്റം സാധ്യമാക്കിയത്. ആറന്മുള, മെത്രാന്‍ കായല്‍, റാണി- ചിത്തിര കായല്‍, ആവളപ്പാണ്ടി, നാലുമണിക്കാറ്റ് തുടങ്ങിയിവിടങ്ങളില്‍ നെല്‍കൃഷി തിരിച്ചെത്തിച്ചു. പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ 475 മിനി റൈസ് മില്‍ സ്ഥാപിച്ച് നെല്ല് അരിയാക്കുന്നതിനുള്ള സൗകര്യവും ഒരുക്കി.
പച്ചക്കറിയില്‍ പ്രത്യേകിച്ചും ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചത്. 10.12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത്. മുന്‍പ് 6.5 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഉത്പാദനം. 22500 ഏക്കറിലേക്ക് അധികമായി പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും കഴിഞ്ഞു. ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതി ഒരുക്കി ജനങ്ങളെ മുഴുവന്‍ പച്ചക്കറി കൃഷിയിലേക്ക്ആകര്‍ഷിച്ചാണ് ഉത്പ്പാദന മേഖലയില്‍ വലിയ മാറ്റമുണ്ടാക്കിയത്. പച്ചക്കറി കൃഷി പ്രോസ്താഹിപ്പിക്കാന്‍ ഹരിത കേരളം, കുടുംബശ്രീ തുടങ്ങിയ മിഷനുകള്‍ നടത്തിയ ഇടപെടലും ഫലം കണ്ടു.
നാളികേരത്തിന്റെ നാട് എന്നറിയപ്പെട്ടിരുന്ന കേരളത്തില്‍ തെങ്ങു കൃഷിയെ പഴയപ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള അഞ്ചു കേടി രൂപയുടെ പ്രത്യേക പദ്ധതിയും നടപ്പാക്കി വരുന്നു.
ആതിഥ്യമര്യാദയുടെ മറ്റൊരു മാതൃകയാണ് കഞ്ചിക്കോട് നിര്‍മ്മിച്ച അപ്‌നാ ഘര്‍ പദ്ധതി മാറുന്നു.കേരളത്തിലെ സാമൂഹിക സുരക്ഷയും പശ്ചാത്തല സൗകര്യവുമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ ഇവിടെക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ സംസ്‌ക്കാരം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രായോഗിക ഇടപെടലാണ് കഞ്ചിക്കോട്അപ്നാഘർ.
ആദ്യം പൊതുമേഖലയിലെ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കി. ഇപ്പോള്‍ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നു, കശുവണ്ടി തൊഴിലാളികളെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണ്ണ തോതില്‍ ഫലവത്താവുകയാണ്. പൂര്‍ണ്ണമായും അടഞ്ഞു കിടന്നിരുന്ന അവസ്ഥയില്‍ നിന്നാണ് കശുവണ്ടി മേഖലയെ സര്‍ക്കാര്‍ സംരക്ഷിച്ചത്.
കാപ്പക്സ്, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ ഫാക്ടറികള്‍ തുറന്നാണ് ആദ്യ ചുവടുവെപ്പ് നടത്തിയത്. തുടര്‍ന്ന് തോട്ടണ്ടി ഇറക്കുമതിക്കു വേണ്ടി കാഷ്യൂ ബോര്‍ഡ് രൂപീകരിക്കുകയും തോട്ടണ്ടി ഇറക്കുമതി ആരംഭിക്കുകയും ചെയ്തു. ഇതിനായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളുടെ യോഗവും നടത്തിയിരുന്നു. കശുമാങ്ങാ കൃഷി വ്യാപിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
അടഞ്ഞു കിടന്നിരുന്ന സ്വകാര്യ കശുവണ്ടി ശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തന്നെ തയ്യാറാക്കി. വായ്പകള്‍ പുനക്രമീകരിക്കുകയും പുതിയ വായ്പയുടെ ഒരു മാസത്തെ പലിശ സര്‍ക്കാര്‍ ഏറ്റെടുത്തും ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കശുവണ്ടി ഫാക്ടറി തുറക്കാനുളള പുനര്‍വായ്പാ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. 111 യൂനിറ്റുകള്‍ക്കാണ് വായ്പ ലഭ്യമാവുന്നത്. ഇതോടെ സ്വകാര്യ ഫാക്ടറികളും ഉടന്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകും.ആയിരം ദിനങ്ങൾക്കുള്ളിൽ 42,363 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. അതും കിഫ്ബി വഴി മാത്രം. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 533 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. കേരളത്തിലെ വികസന രംഗത്ത് പുതിയ ചരിത്രമെഴുതിയാണ് കിഫ് ബി ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയേറെ പദ്ധതികൾ ഏറ്റെടുക്കുന്നത്.
അംഗീകാരം ലഭിച്ച 9928 കോടി രൂപയുടെ 238 പദ്ധതികൾ ടെണ്ടർ നടപടികളിലേക്ക് കടന്നു. 7893 കോടിരൂപയുടെ 193 പ്രവൃത്തികൾ ആരംഭിച്ച് വിവിധ ഘട്ടങ്ങളിലെത്തി.സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങള്‍ കാരണം മുടങ്ങി കിടക്കുകയായിരുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ ജീവന്‍ വച്ചത്. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ ദേശീയ പാതയുടെ അലൈന്‍മെന്റ് നിര്‍ണ്ണയം ഭൂരിഭാഗവും പൂര്‍ത്തിയായി. എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ റോഡിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടന്നു വരുന്നത്. തലപ്പാടി മുതല്‍ ചെങ്ങള വരേയും ചെങ്ങള മുതല്‍ കാലിക്കടവ് വരെയും ആറു വരിയാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ദ്രൂതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. തലശേരി - മാഹി ബൈപാസ്, പള്ളിക്കര റെയില്‍വെ ഓവര്‍ബ്രിഡ്ജ്, ബോഡിമെട്ട് - മൂന്നാര്‍, നാട്ടുകല്‍ - താണാവ്, കരമന- കളിയാക്കാവിള റോഡുകള്‍, വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍, എന്നീ പ്രവൃത്തികളും അതിവേഗതയില്‍ പുരോഗമിക്കുന്നു. കോഴിക്കോട് ബൈപ്പാസിന്റെ ആറുവരിപ്പാത പ്രവർത്തന ഘട്ടത്തിലാണ്. മൂരാട്, പാലോളി എന്നീ പാലങ്ങൾ സ്റ്റാന്റ് എലോൺ പദ്ധതിയായി നടപ്പിലാക്കാനുള്ള പദ്ധതി തയ്യാറാക്കൽ
അന്തിമഘട്ടത്തിലെത്തി.
കൊല്ലം ബൈപാസ്, രാമനാട്ടുകര ഫ്ളൈ ഓവര്‍, തൊണ്ടയാട് ഫ്ളൈ ഓവര്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ആലപ്പുഴ ബൈപാസ് അന്തിമഘട്ടത്തിലാണ്. മറ്റു ബൈപാസുകള്‍ക്കായി സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ഹൈടെക് ക്ലാസ് റൂം പദ്ധതി ആദ്യഘട്ടം പൂർത്തീകരിച്ചത് കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ്. സാധാരണക്കാർക്ക് ആശ്രയമായ താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂനിറ്റ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടവും കിഫ് ബി വഴി പൂർത്തിയാക്കി. ജില്ലാ ആശുപത്രികളിലെ കാത്ത് ലാബിന്റെ ആദ്യഘട്ടവും വനംവകുപ്പിന് സോളാർ ഫെൻസിംഗ് മൂന്ന് ഘട്ടങ്ങളും ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞു.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളെയും സ്പർശിച്ചുകൊണ്ടാണ് കിഫ്ബി പദ്ധതികൾ നടപ്പിലാക്കുന്നത്. അഞ്ച് വർഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ പദ്ധതികൾ തയ്യാറാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ആയിരം ദിനങ്ങളിലേക്ക് എത്തുമ്പോൾ തന്നെ ലക്ഷ്യത്തിനടുത്തേക്ക് എത്തിക്കഴിഞ്ഞു. കിഫ് ബി എന്നു കേട്ടപ്പോൾ സംശയദൃഷ്ടിയോടെ നെറ്റി ചുളിച്ചവരുണ്ട്. ഈ ആയിരം ദിനത്തിനുള്ളിൽ പൂർത്തിയായതും നടപ്പാക്കി കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ ഇതിനെല്ലാമുള്ള മറുപടിയാണ്.മുടങ്ങിക്കിടന്നിരുന്ന ദേശീയ പാത വികസനം ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ തന്നെ സജീവമായിരിക്കുന്നു. സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങള്‍ കാരണം മുടങ്ങി കിടക്കുകയായിരുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ ജീവന്‍ വച്ചത്. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ ദേശീയ പാതയുടെ അലൈന്‍മെന്റ് നിര്‍ണ്ണയം ഭൂരിഭാഗവും പൂര്‍ത്തിയായി.
എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ റോഡിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടന്നു വരുന്നത്. തലപ്പാടി മുതല്‍ ചെങ്ങള വരേയും ചെങ്ങള മുതല്‍ കാലിക്കടവ് വരെയും ആറു വരിയാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ദ്രൂതഗതിയില്‍ പുരോഗമിക്കുന്നുണ്ട്.
തലശേരി - മാഹി ബൈപാസ്, പള്ളിക്കര റെയില്‍വെ ഓവര്‍ബ്രിഡ്ജ്, ബോഡിമെട്ട് - മൂന്നാര്‍, നാട്ടുകല്‍ - താണാവ്, കരമന- കളിയാക്കാവിള റോഡുകള്‍, വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍, എന്നീ പ്രവൃത്തികളും അതിവേഗതയില്‍ പുരോഗമിക്കുന്നു. കോഴിക്കോട് ബൈപ്പാസിന്റെ ആറുവരിപ്പാത പ്രവർത്തന ഘട്ടത്തിലാണ്. മൂരാട്, പാലോളി എന്നീ പാലങ്ങൾ സ്റ്റാന്റ് എലോൺ പദ്ധതിയായി നടപ്പിലാക്കാനുള്ള പദ്ധതി തയ്യാറാക്കൽ അന്തിമഘട്ടത്തിലെത്തി.
കൊല്ലം ബൈപാസ്, രാമനാട്ടുകര ഫ്ളൈ ഓവര്‍, തൊണ്ടയാട് ഫ്ളൈ ഓവര്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ആലപ്പുഴ ബൈപാസ് അന്തിമഘട്ടത്തിലാണ്. മറ്റു ബൈപാസുകള്‍ക്കായി സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സജീവ ഇടപെടൽ ഉണ്ടായ ആയിരം ദിനങ്ങളാണ് കടന്നുപോകുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 മുതൽ 3 ലക്ഷം രൂപവരെയുള്ള കടബാധ്യതകൾ എഴുതി തള്ളാൻ നടപടി സ്വീകരിച്ചു. ഇതിനായി 7 കോടിയോളം രൂപയാണ് അനുവദിച്ചത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ധനസഹായം അനുവദിക്കുന്നതിന് 9.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 2017ൽ നടത്തിയ മെഡിക്കൽ ക്യാമ്പ് വഴി ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 279 പേർക്ക് ഈ തുക ലഭിക്കും. ഈ ക്യാമ്പിൽ നിന്നും കണ്ടെത്തിയ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടാത്ത 657പേർക്ക് സൗജന്യ ചികിത്സ സഹായം അനുവദിച്ചിട്ടുണ്ട്. ദുരിതബാധിതർക്കുള്ള മൂന്നാം ഗഡു അനുവദിക്കുന്നതിനായി 56.76 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് വൈദ്യുതി സൗജന്യമാക്കിയത് ഈ ആയിരം ദിനങ്ങൾക്കുള്ളിലാണ്. ഈ മേഖലയിൽ കൂടുതൽ ബഡ്സ് സ്കൂളുകൾ ആരംഭിച്ചു. കാസർഗോഡ് ജില്ലയിൽ മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തനവും ആരംഭിച്ചു. രണ്ടു വർഷത്തിനകം മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാനാണ് ശ്രമം. എൻഡോസൾഫാൻ ദുരിതബാധിതർക്ക് പുനരധിവാസ ഗ്രാമം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. കാസർഗോഡ് ജില്ലയിലെ മുളിയാർ വില്ലേജിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണപ്രവർത്തനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ സേവന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ 233 പദ്ധതികൾക്ക് ഭരണാനുമതി നൽകി.
ഇതിൽ 199 എണ്ണം പൂർത്തിയാക്കിക്കഴിഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതരെ സഹായിക്കാൻ 20 കോടി രൂപ ഈ ബജറ്റിൽ സർക്കാർ നീക്കിവച്ചിട്ടുമുണ്ട്. പ്രളയം തകര്‍ത്തെറിഞ്ഞ വീടുകളുടെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കിയത്. നിലവില്‍ 10,109 വീടുകളുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ച് വിവിധഘട്ടങ്ങളിലെത്തി നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ ധനസഹായത്തോടെയും സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുമാണ് ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നാലു ലക്ഷം രൂപ സ്വന്തമായി വീട് നിര്‍മ്മിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്നു. വീട് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് പണം അനുവദിക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപയും ലഭിക്കും.
സഹായിക്കാന്‍ സന്നദ്ധരായി എത്തിയ സംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തിലുള്ള നിര്‍മ്മാണവും പുരോഗമിക്കുന്നു. എണ്ണൂറോളം വീടുകളാണ് ഇത്തരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത്.
സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കുള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി' 25,000 ചതുരശ്രഅടിയിൽ ഒരുക്കിയ പ്രീ ഫാബ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
പകർച്ചവ്യാധികൾക്കിടയാക്കുന്ന വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകൾ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ കഴിയും. അന്താരാഷ്ട്രതലത്തിൽ ഗവേഷണസംബന്ധ സൗകര്യങ്ങൾ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജൻസിയായ 'ഗ്‌ളോബൽ വൈറൽ നെറ്റ്‌വർക്കി'ന്റെ സെന്റർ കൂടി ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കും. ഇങ്ങനെ പറഞ്ഞാലും എഴുതിയാലും തീരില്ല ..വരൂ മാധ്യമ സമൂഹമേ ,രാഷ്ടീയ തിമിരം ബാധിച്ച മറ്റ് കോമരങ്ങളെ നമ്മൾക്ക് പ്രതീക്ഷയുടെ ഹരിതാഭമാർന്ന പച്ച തുരുത്തായ കേരളത്തിൽ പ്രത്യേകിച്ച് "വയനാട്ടിൽ വന്ന് രാപാർക്കാം"