jayaprada

അമർപൂർ: ലോക്‌സഭ മണ്ഡലമായ അമർപൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടയിൽ വോട്ടർമാർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബി.ജെ.പി സ്ഥാനാർത്ഥിയും പ്രശസ്ത സിനിമാ നടിയുമായിരുന്ന ജയപ്രദ. താൻ മണ്ഡലം വിട്ടു പോകാനുള്ള കാരണം ജനങ്ങളോട് പറയുന്നതിനിടയിലായിരുന്നു ജയപ്രദയുടെ വികാരപ്രകടനം.

സമാജ്‌വാദി പാർട്ടിയിലെ അസം ഖാന്റെ ആക്രമണം മൂലമാണ് താൻ മണ്ഡലം വിട്ടതെന്നും അസം തന്നെ ആസിഡ് ഒഴിച്ച്‌ ആക്രമിക്കാൻ ശ്രമിച്ചത് കൊണ്ടാണ് രാംപൂർ വിടേണ്ടി വന്നതെന്നും ജയപ്രദ വ്യക്തമാക്കി. സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്ന ജയപ്രദ 2004, 2009 വർഷങ്ങളിൽ രാംപൂരിൽ നിന്ന് വിജയിച്ചാണ് ലോക്‌സഭയിൽ എത്തിയത്. തുടർന്ന് അസം ഖാനും ജയപ്രദയും നല്ല ചേർച്ചയിലുമായിരുന്നു. എന്നാൽ പാർട്ടിയിലെ ഉൾപോരിൽ ജയപ്രദ പങ്കുചേർന്നതോടെ ഇരുവരും തമ്മിൽ ബദ്ധ ശത്രുക്കളായി മാറുകയും ചെയ്തു.

അമർ സിങ് ക്യാംപിനൊപ്പം നിലയുറപ്പിച്ച ജയപ്രദയെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച്‌ 2010ൽ പാർട്ടി പുറത്താക്കി. തുടർന്ന് അമർ സിങ്ങും ജയപ്രദയും ചേർന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. ശേഷം 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരുസീറ്റിൽ പോലും നേട്ടമുണ്ടാക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. 2014ൽ രാഷ്ട്രീയ ലോക് ദളിനൊപ്പം ചേർന്ന് ലോകസഭാ തിരഞ്ഞെടുപ്പിൽ മത്‌സരിച്ചെങ്കിലും ബിജ്‌നോർ മണ്ഡലത്തിൽ മത്സരിച്ച ജയപ്രദ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

കഴിഞ്ഞമാസം 26നാണ് ജയപ്രദ ബി.ജെ.പിയിലേക്ക് കുടിയേറിയത്. രാംപൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ഇപ്പോൾ ജയപ്രദ. അതേസമയം,​ രാംപൂർ മണ്ഡലത്തിൽ എസ്‌പിയുടെ അസം ഖാൻ ആണ് ജയപ്രദയുടെ എതിർ സ്ഥാനാർത്ഥി.

#WATCH: BJP candidate for #LokSabhaElections2019 from Rampur, Jaya Prada, breaks down while addressing a public rally; says, "Mai Rampur nahi chhodna chahti thi...Mai Rampur isliye chhod gayi, kyonki mujhe us din tezab se attack karne ke liye socha tha, mere upar hamla kiya tha" pic.twitter.com/HaWRRlHjq1

— ANI UP (@ANINewsUP) April 3, 2019