ന്യൂഡൽഹി: പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തി വീശിയ പൊലീസുകാരെ ശാസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ് പ്രോട്ടോകോൾ ലംഘിച്ച് രാഹുൽ ഇടപെട്ടത്. പോലീസിനെ പിന്തിരിപ്പിക്കാനായി രാഹുൽ ഗാന്ധി ഉച്ചത്തിൽ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തെലങ്കാനയിലെ ഹൊസുർ നഗറിലായിരുന്നു സംഭവം. വലിയ ജനക്കൂട്ടമായിരുന്നു രാഹുലിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഏറെ നേരമായി അദ്ദേഹത്തെ കാണാനായി കാത്തുനിന്ന ജനക്കൂട്ടത്തിന് അടുത്തേക്ക് രാഹുൽ എത്തിയപ്പോൾ ജനങ്ങൾ ആവേശത്തോടെ ഇളകിമറിയുകയായിരുന്നു.
അദ്ദേഹത്തിന്റെ സുരക്ഷയെ കരുതി ഓടിയെത്തിയ പ്രവർത്തകർക്കു നേരെ പൊലീസ് ഒടുവിൽ ലാത്തിവീശുകയായിരുന്നു. ഇതോടെ രാഹുൽ ഗാന്ധി സംഭവത്തിൽ ഇടപെടുകയും ചെയ്തു. പൊലീസിനോട് നിർത്തൂ എന്ന് അദ്ദേഹം ഉച്ചത്തിൽ ആവശ്യപ്പെടുകയും പ്രവർത്തകരെ തല്ലരുതെന്ന് പറയുകയും ചെയ്തു. തുടർന്ന് അദ്ദേഹം തന്നെ പ്രവർത്തകരുടെ അടുത്തേക്ക് ചെല്ലുകയും അവർക്ക് ഹസ്തദാനം നൽകുകയും ചെയ്തു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പൊലീസ് ഒരു നിമിഷം അമ്പരന്നു പോയി. തുടർന്ന് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വളയുകയും വാഹനത്തിലേക്ക് കൊണ്ട് പോവുകയും ചെയ്തു.
WATCH: @RahulGandhi breaks security protocol, shakes hands with supporters after his rally in #Telangana's Huzurnagar #LokSabhaElections2019 @INCIndia #Telangana #Elections2019 #ElectionsWithNewsNation pic.twitter.com/rNDu6TyATG
— News Nation (@NewsNationTV) April 1, 2019