അശ്വതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികളിൽ അലസത അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ശിവന് ധാര, അഘോര അർച്ചന ഇവ നടത്തുക.വ്യാഴാഴ്ച ദിവസം അനുകൂലം.
ഭരണി: സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. പിതൃഗുണം പ്രതീക്ഷിക്കാം, വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പങ്ങൾകൊണ്ട് മാല, അർച്ചന ഇവ നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
കാർത്തിക:പിതൃഗുണവും, ഭാഗ്യപുഷ്ടിയും അനുഭവപ്പെടും.സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മ സംബന്ധമായി യാത്രകൾ ആവശ്യമായി വരും. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
രോഹിണി: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. നരസിംഹമൂർത്തിക്ക് പാനകം നിവേദിക്കുക,വ്യാഴാഴ്ച ദിവസം അനുകൂലം.
മകയീരം: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. പുണ്യക്ഷേത്ര ദർശനത്തിനായി അവസരം ഉണ്ടാകും. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. കർമ്മരംഗത്ത് പ്രശസ്തി വർദ്ധിക്കും. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
പുണർതം:ഗൃഹോപകരണങ്ങൾ വാങ്ങും. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും. ദാമ്പത്യ ജീവിതം ശോഭനമായിരിക്കും. ശ്രീരാമസ്വാമിക്ക് അർച്ചന, നാലമ്പല ക്ഷേത്ര ദർശനം എന്നിവ ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂയം:വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ഗൃഹ നിർമ്മാണത്തിനായി ധനം ചെലവഴിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. മഹാലക്ഷ്മിയെ പൂജിക്കുക. ഞായറാഴ്ച ദിവസം അനുകൂലം.
ആയില്യം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും വിദ്യാർത്ഥികൾ പഠന കാര്യത്തിൽ അലസതപ്രകടമാക്കും. സന്താനങ്ങൾ പ്രശസ്തിയിലേയ്ക്ക് ഉയരും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
മകം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കും. നൃത്തസംഗീതാദി കലകളിൽ താൽപര്യം വർദ്ധിക്കും. ശിവന് ധാര, അഘോര അർച്ചന ഇവ നടത്തുക, ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
പൂരം: അപ്രതീക്ഷിതമായി ദൂരയാത്രകൾ ആവശ്യമായി വരും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. വിദ്യാർത്ഥികൾ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം.ശ്രീ കൃഷ്ണന് കദളിപഴം നിവേദിക്കുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
ഉത്രം: ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. വിവാഹകാര്യത്തിനു തീരുമാനം എടുക്കാൻ തടസം നേരിടും. സന്താനഗുണം ഉണ്ടാകും. ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
അത്തം: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അനാവശ്യചിന്തകൾ മുഖേന മനസ്സ് അസ്വസ്ഥമാകും. വാഗ്ദാനങ്ങൾ നിറവേറ്റാൻ കഠിനമായി പരിശ്രമിക്കും. ഭഗവതി ക്ഷേത്ര ദർശനവും ചുവപ്പ് പട്ട് സമർപ്പിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
ചിത്തിര: മാതൃഗുണം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഡോക്ടർമാർക്ക് പ്രശസ്തി വർദ്ധിക്കും. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
ചോതി: ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. വിദേശത്തു ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ വരും. വിവാഹ സംബന്ധമായി തീരുമാനം എടുക്കും.ഭഗവതിയ്ക്ക് അഷ്‌ടോത്തര അർച്ചന, കടുംപായസം ഇവ ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം..
വിശാഖം: കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഉണ്ടാകും. ദൂരയാത്രകൾ ആവശ്യമായി വരും. വ്രതാനുഷ്ഠാനങ്ങളിൽ താൽപര്യം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പങ്ങൾകൊണ്ട് മാല, അർച്ചന ഇവ നടത്തുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
അനിഴം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. സന്താനഗുണം പ്രതീക്ഷിയ്ക്കാം. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
കേട്ട: ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽ പരമായി ധാരാളം മത്സരങ്ങൾ നേരിടും. ഉദരരോഗം വർദ്ധിക്കും.ദൂരയാത്രകൾ ആവശ്യമായി വരും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. പിതൃഗുണം പ്രതീക്ഷിക്കാം. അധിക ചെലവുകൾ ഉണ്ടാകും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. തിങ്കളാഴ്ച ദിവസം അനുകൂലം.
മൂലം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സഹോദരഗുണം ഉണ്ടാകും. പുണ്യക്ഷേത്ര ദർശനം ഉണ്ടാകും വിലപ്പെട്ടരേഖകൾ നഷ്ടപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം..
ഉത്രാടം: വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. പൊതു കാര്യങ്ങളിൽ പങ്കെടുക്കും. ദൂരയാത്രകൾ ആവശ്യമായി വരും. മന:ക്ലേശത്തിന് ഇടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ശിവന് ധാര, കൂവളമാല ഇവ ഉത്തമം. ശനിപ്രീതി വരുത്തുക, ശാസ്താ ക്ഷേത്ര ദർശനം നടത്തുക.
തിരുവോണം: അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കൾ മിത്രങ്ങളാകാൻ ശ്രമിക്കും. സർവ്വകാര്യ വിജയം. പിതൃഗുണം പ്രതീക്ഷിക്കാം. ശാരീരിക ക്ലേശങ്ങൾക്ക് ആശ്വാസം ലഭിക്കും. ശ്രീ പത്മനാഭസ്വാമീ ക്ഷേത്രത്തിൽ തുളസിപ്പൂവ് കൊണ്ട് അർച്ചന നടത്തുന്നതും പാൽപ്പായസം കഴിപ്പിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് തടസ്സങ്ങൾ നേരിടും. പിതൃ സമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. വെള്ളിയാഴ്ച ദിവസം ദേവീദർശനം നടത്തുന്നതും,ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചതയം: വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. കംപ്യൂട്ടർ മേഖലയുമായി പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായ അവസ്ഥ ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. മേലധികാരികളുടെ അപ്രീതിയുണ്ടാകും. കർമ്മപുഷ്ടിക്ക് സാദ്ധ്യതയുണ്ട്. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി ഇവ പരിഹാരമാകുന്നു.ബുധനാഴ്ച ദിവസം ഉത്തമമാണ്.
ഉത്രട്ടാതി: പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ നല്ല സമയം. വിവാഹ കാര്യത്തിന് തീരുമാനം എടുക്കാൻ തടസം നേരിടും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളിൽ പങ്കെടുക്കും. ആറ്റുകാൽ ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം ഉത്തമം. ശനിയാഴ്ച അനുകൂല ദിവസം.
രേവതി: കർമ്മപുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും.ആരോഗ്യപരമായി മനസ് അസ്വസ്ഥപ്പെടും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ശിവന് ശംഖാഭിഷേകം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.