ഇത്തരം വടിവൊത്ത ഇഴകൾക്ക് പിന്നിൽ ജീവിതം കുരുങ്ങിക്കിടക്കുന്ന അനേകം ജീവനുകളുണ്ട്, അവരുടെ കുടുംബങ്ങളുണ്ട്. വരുന്ന തിരഞ്ഞെടുപ്പിനോട് അവർ നൽകിയ പ്രതികരണം നിർവികാരമായ നിശബ്ദത മാത്രമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഒരു മുണ്ട് നെയ്താൽ അവർക്ക് ലഭിക്കുന്നത് വെറും 168 രൂപയോ മറ്റോ ആണ്. ദിവസം രണ്ട് മുണ്ട് നെയ്ത് തീർക്കുക എന്നത് അതി കഠിനവുമാണ്. പിന്നെ എങ്ങനെ കുടുംബം പോറ്റും ? ആർക്ക് വോട്ട് ചെയ്താലും ഇതൊന്നും മാറില്ലെന്ന് കാലം അവരെ പഠിപ്പിച്ചിരിക്കുന്നു.