കൽപ്പറ്റ: സോളാർ വിവാദ നായിക സരിത എസ്. നായർ വയനാട് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വിജയമല്ല ജനങ്ങളുമായി സംവദിക്കാനുള്ള അവസരമായാണ് മത്സരത്തെ കാണുന്നതെന്ന് സരിത പറഞ്ഞു.
അഞ്ചു വർഷമായി താൻ കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമപരമായും അല്ലാതെയും ഒറ്റയാൾ സമരം നടത്തുകയാണ്. ഒരു സംഘടനയുടേയും പിന്തുണയില്ലാത്ത ഒറ്റപ്പെട്ട സ്ത്രീയാണ് താൻ. ഒരു മോശപ്പെട്ട സ്ത്രീ ആയി തന്നെ അവർ ചിത്രീകരിക്കുകയാണ്. അത് ശരിയല്ല. പല കോൺഗ്രസ് നേതാക്കളുടേയും മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്നും സരിത പറഞ്ഞു. എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡനെതിരെയും സരിത മത്സരിക്കുന്നുണ്ട്.