ശരീരത്തിന് ഏറെ ആവശ്യമുള്ള ജീവകമാണ് വിറ്റമിൻ സി. കോശങ്ങളെ സംരക്ഷിക്കുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ധർമ്മങ്ങൾ. ചർമ്മം, എല്ലുകൾ, രക്തം എന്നിവയുടെ ആരോഗ്യത്തിനും ഏറെ ആവശ്യമാണിത്. ആരോഗ്യത്തിന് പുറമേ സൗന്ദര്യവും പ്രദാനം ചെയ്യുന്നുണ്ട് വിറ്റാമിൻ സി. ചർമ്മത്തിന്റെ സൗന്ദര്യവും ആരോഗ്യവും ഉറപ്പാക്കാൻ വിറ്റാമിൻ സി ക്കുള്ള കഴിവ് അദ്ഭുതകരമാണ് . വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഫലമാണ് ഓറഞ്ച്.
വിറ്റാമിൻ സി യുടെ ശേഖരം തന്നെ കാപ ്സിക്കത്തിൽ ഉള്ളതിനാൽ പച്ച കാപ ്സിക്കവും പരമാവധി കഴിക്കുക. സാമാന്യം വലിപ്പമുള്ള ഒരു പപ്പായയിൽ 20 ഓറഞ്ചിൽ ഉള്ളതിന് സമാനമായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ വർഷം മുഴുവൻ ലഭ്യമാകുന്ന പപ്പായ നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇത് ആരോഗ്യവും സൗന്ദര്യവും നൽകും. മറ്റൊരു വിറ്റാമിൻ സി സ്രോതസാണ് സ്ട്രോബറി. ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.