കൊല്ലം: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് സമയങ്ങളിൽ രാഹുൽ ഗാന്ധി അമ്പലങ്ങളിൽ എന്തിനാണ് പോകുന്നതെന്നും അതേ സമയം പൂണൂലിട്ട ബ്രാഹ്മണനാണെന്ന് പ്രചരിപ്പിക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. കരുനാഗപ്പള്ളിയിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി രാഹുൽ ഗന്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്.
കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സമീപനവും ഒരേപോലെയാണ് എന്നാൽ വീഴ്ചകളിൽ നിന്ന് പാഠം പഠിപ്പിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്നും പിണറായി വിമർശിച്ചു. അതേസമയം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എമ്മിനെതിരെ ഒരു വാക്ക് പോലും സംസാരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്റെ മുഖ്യ ശത്രു ബി.ജെ.പി മാത്രമാണ്. ഒരു സന്ദേശം നൽകുക മാത്രമാണ് ഇവിടെ മത്സരിക്കുന്നതിന്റെ ലക്ഷ്യം'' - രാഹുൽ ഗാന്ധി പറഞ്ഞു.
എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ നല്ല സന്ദേശമല്ല സമൂഹത്തിന് നൽകുക എന്നും കോൺഗ്രസിന്റേത് ബി.ജെ.പിയെ തോൽപ്പിക്കാൻ ഉതകുന്ന സമീപനമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരെത്തെ വ്യക്തമാക്കിയിരുന്നു