ലഖ്നൗ: ബി.ജെ.പി. വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്നന്‍ സിൻഹയുടെ ഭാര്യ പൂനം സിൻഹ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെതിരെ മത്സരിക്കും. ലഖ്നൗ ലോക്സഭ മണ്ഡലത്തിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായാണ് നടി പൂനം സിൻഹ മത്സരിക്കുകയെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൂനം സിൻഹയെ ബി.എസ്.പി.യും പിന്തുണയ്ക്കും. കോൺഗ്രസ് മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ കോൺഗ്രസും പൂനം സിൻഹയെ പിന്തുണക്കുമെന്നാണ് സൂചന.
ബി.ജെ.പി. വിട്ട ശത്രുഘ്നൻ സിൻഹ ബിഹാറിലെ പാട്ന സാഹിബ് ലോക്സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും.