കൊൽക്കത്ത: ആര് രാജ്യം വിടണമെന്നും ആരെല്ലാം നിലനിൽക്കണമെന്നും തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലെന്നും ബംഗാളിൽ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാൻ സമ്മതിക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. മോദി ഭരണഘടനയെ ധിക്കരിച്ചുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ചായക്കാരൻ, അദ്ദേഹം നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഇപ്പോൾ കാവൽക്കാരനായി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും മമത പരിഹസിച്ചു. ബംഗാളിലെ കൂച്ച് ബെഹറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
2018 ജൂലായ് 30നാണ് കേന്ദ്രസർക്കാർ ദേശീയ പൗരത്വ പട്ടിക പുറത്തിറക്കിയത്. ഇത് പ്രകാരം അസമിലെ നാല് ദശലക്ഷം ജനങ്ങൾക്ക് പൗരത്വം നഷ്ടമായിരുന്നു.