തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കു ആകെയുള്ളത് 10.66 കോടിരൂപയുടെ ആസ്തി. 2.92കോടിയുടെ ജംഗമവസ്തുക്കളും 1.16 കോടിയുടെ 5 വാഹനങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
ഭാര്യയുടെ പേരിൽ 19 ലക്ഷം രൂപ മൂല്യമുള്ള രണ്ടു വാഹനങ്ങൾ വേറെയുമുണ്ട്. സുരേഷ് ഗോപിക്ക് 55 ലക്ഷം രൂപയുടെ കടബാദ്ധ്യതകളാണ് ഉള്ളത്. ഭാര്യക്ക് അഞ്ചുലക്ഷം രൂപയുടെ കടബാദ്ധ്യതയും ഉണ്ട്. 25000 രൂപയാണ് പണമായി കൈവശം ഉള്ളതായും നാമനിർദ്ദേശപത്രികയോടൊപ്പമുള്ള സ്വത്ത് വിവരത്തിൽ വ്യക്തമാക്കുന്നു. വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയിൽ വാഹനം രജിസ്ട്രർ ചെയ്തതിനെതിരെയുള്ള കേസും സുരേഷ് ഗോപിക്കെതിരെ ഉണ്ട്. ഇതിൽ കുറ്റപത്രം നൽകിയിട്ടില്ല. തിരുനെൽവേലിയിൽ 82.4 ഏക്കർ കൃഷിഭൂമി ഇദ്ദേഹത്തിനുണ്ട്. ഭാര്യയുടെ പേരിൽ 43 ഏക്കർ ഭൂമിയും ഉണ്ട്.
2016, 2009 മോഡലിൽ രണ്ട് ഓഡിയും ടാറ്റാ സഫാരിയും കാരവനും ഇന്നോവയുമാണ് സുരേഷ് ഗോപിക്കുള്ളത്. ഭാര്യയുടെ പേരിൽ ഇന്നോവയും കാരവനുമുണ്ട്.