sonali-

കാൻസറിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ച് വന്നവർ നിരവധിയാണ്. സിനിമയിലിും കായികലോകത്തും ഇത്തരം സെലിബ്രിറ്റികളുണ്ട്. സമൂഹത്തിന് പ്രചോദനമാണ് ഇവരുടെ അതിദീവനത്തിന്റെ കഥകൾ. കാൻസർ രോഗത്തോട് പോരാടിയ നടിയാണ് ബോളിവുഡ് താരം സൊനാലി ബെന്ദ്ര. രോഗത്തെ കുറിച്ചും ട്രീറ്റ്മെന്റിനെ കുറിച്ചുമുള്ള വിവരങ്ങൾ തന്റെ ആരാധകരുമായി സൊനാലി പങ്കുവെയ്ക്കാറുണ്ട്.

രോഗവുമായുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ സൊനാലി അസുഖത്തിൽ നിന്ന് മോചിതയായിരിക്കുകയാണ് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് അവർ. കാൻസർ പോരാട്ടത്തെ കുറിച്ചും അഭിനയത്തിലേയ്ക്കുളള തിരിച്ച് വരവിനെ കുറിച്ചും ഹാർപേഴ്സ് ബസാർ മാഗസിനു നൽകിയ അബിമുഖത്തിൽ താരം വെളിപ്പെടുത്തി.

കാൻസർ തന്റെ അടിവയറ്റിനെ പൂർണമായി വ്യാപിച്ചിരുന്നു. സ്കാനിങ് റിപ്പോർട്ടിലായിരുന്നു ആ കാര്യം വ്യക്തമായത്. ഈ അസുഖത്തിൽ നിന്ന് പൂർണമായി സുഖപ്പെടാൻ കേവലം 30 ശതമാനം മാത്രമാണ് സാധ്യതയെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. അത് ഞങ്ങളെ വല്ലാതെ ഉലച്ചിരുന്നു.ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടു പോലുംമരണത്തെ കുറിച്ചുള്ള ചിന്ത തന്നെ ഒരിക്കൽ പോലും ഉണ്ടായില്ല. നീണ്ട നാൾ ഇതിനു വേണ്ടി പോരാടേണ്ടി വരുമെന്ന് മാത്രമാണ് താൻ കരുതിയത്. തനിയ്ക്കൊപ്പം പ്രതീക്ഷയോടെ തന്റെ കുടുംബവും ഒപ്പം നിന്നിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

യുഎസിലെ നീണ്ട ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ‍ഡിസംബറിലായിരുന്നു സൊനാലി ഇന്ത്യയിലെത്തിയത്. കാൻസറിന്റെ നാലാമത്തെ സ്റ്റേജിലായിരുന്നു താരം അസുഖം തിരിച്ചറിഞ്ഞത്. രോഗം മാറാൻ വെറും മുപ്പത് ശതമാനം മാത്രമാണ് സാദ്ധ്യതയെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ആത്മവിശ്വാസത്തോടെ കാൻസറിനെ നേരിട്ട് വിജയം നേടിയിരിക്കുകയാണ് താരം. ഇപ്പോൾ ട്രീറ്റ്മെന്റ് കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തി അവധി ആഘോഷിക്കുകയാണ് താരം.

There’s no one way to tell how our experiences change us or shape us. Not all transformations are visible. What I’ve learnt is to never let it hold me back. I‘d rather dress up and show up! That’s how I would describe my shoot for the @bazaarindia cover.https://t.co/ZMgJLPRr6E pic.twitter.com/WtXvdlWONz

— Sonali Bendre Behl (@iamsonalibendre) April 3, 2019