സിനിമയെന്ന പോലെ പരസ്യവും സൂപ്പർഹിറ്റാകുന്ന കാലമാണിത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മിൽമയുടെ രു പരസ്യചിത്രം മുൻപ് വൈറൽ ആയിരുന്നു. ഫഹദിന്റെ പുതിയ സിനിമയുടെ ട്രെയിലർ ആണോ എന്നു വരെ സോഷ്യൽ മീഡിയ ചർച്ച ചെയ്തതായിരുന്നു ആ പരസ്യം. ആഷിക് അബുവായിരുന്നു അതിന്റെ സംവിധാനം. ഇപ്പോഴിതാ ആഷിക് അബുവിന്റെ തന്നെ സംവിധാനത്തിലുള്ള മിൽമയുടെ പുതിയ പരസ്യചിത്രം പുറത്തെത്തിയിരിക്കുകയാണ്.
'ഒരു ഹിമാലയന്‍ ലൗ സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന പരസ്യചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, ശ്രീനാഥ് ഭാസി, ബേസിൽ ജോസഫ്, വിശാഖ് നായർ, ജാഫർ ഇടുക്കി, ആൻ സലിം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സ്റ്റാർക് കമ്യൂണിക്കേഷൻസ് ആണ് ഏജൻസി. രണദിവെയാണ് ഛായാഗ്രഹണം. യക്‌സൻ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ് സംഗീതം. സൈജു ശ്രീധരനാണ് എഡിറ്റിംഗ്.