rahul-

കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നാമനർദ്ദേശ പത്രിക സമർപ്പിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത് 40,000 രൂപ. ആറു ബാങ്കുകളിലായി 17,93,693 ലക്ഷം രൂപ നിക്ഷേപവുമുണ്ട്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്വത്ത് ഉൾപ്പെടയുള്ള വിവരങ്ങൾ ഉള്ളത്.

5,19,44,682 രൂപയുടെ നിക്ഷേപം പത്ത് മ്യൂച്വൽ ഫണ്ടുകളിലായുണ്ട്. 39,89,037 രൂപ പെൻഷൻ ഫണ്ടിലും നിക്ഷേപിച്ചിട്ടുണ്ടെന്ന് രേഖകളിൽ വ്യക്തമാക്കുന്നു. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണവും സ്വന്തമായുണ്ട്. എന്നാൽ സ്വന്തം പേരിൽ വാഹനങ്ങളില്ല.

ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വത്താണ് തന്റെ പേരിലുള്ളതെന്നും രാഹുൽ വെളിപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ മാതാവ് സോണിയ ഗാന്ധിയുടെ പേരിൽ എടുത്ത അഞ്ചു ലക്ഷം രൂപയുടെ വായ്പ ഉൾപ്പെടെ 72 ലക്ഷം രൂപയുടെ ബാദ്ധ്യതയാണുള്ളത്.


ട്രിനിറ്റി കോളേജിൽ നിന്ന് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.ഫില്ലും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദംവും നേടിയിട്ടുണ്ട്. അഞ്ച് കേസുകളും രാഹുലിന്റെ പേരിലുണ്ട്. ഇതിൽ നാലെണ്ണവും ആർ.എസ്.എസ് - ബി.ജെ.പി നേതാക്കൾ നൽകിയ മാനനഷ്ടക്കേസുകളാണ്. ഒരെണ്ണം നാഷണൽ ഹെറാൾഡ് കേസും.