പി.എസ്.ജി ഫ്രഞ്ച്
കപ്പ് ഫൈനലിൽ
പാരീസ് : പാരീസ് സെന്റ് ജെർ മെയ്ൻ ഫുട്ബാൾക്ളബ് ഫ്രഞ്ച് കപ്പിന്റെ ഫൈനലിലെത്തി കഴിഞ്ഞ രാത്രി നടന്ന സെമി ഫൈനലിൽ 3-0 ത്തിന് നാന്റസിനെയാണ് പി.എസ്.ജി കീഴടക്കിയത്. മാർക്കോ വെറാറ്റി, കൈലിയാൻ എംബാപ്പെ , ഡാനി അൽവ്സ് എന്നിവരാണ് പി.എസ്.ജിക്ക് വേണ്ടി സ്കോർ ചെയ്തത്. കഴിഞ്ഞ നാലുവർഷവും ഫ്രഞ്ച് കപ്പിൽ ജേതാക്കളായത് പി.എസ്. ജിയാണ്.
സ്റ്റേറ്റ് ഓപ്പൺ ചെസ്
ജുബിൻ ചാമ്പ്യൻ
തിരുവനന്തപുരം : പ്രഥമ വേളി സ്റ്റേറ്റ് ഓപ്പൺ ചെസ് ടൂർണമെന്റിൽ കൊല്ലം സ്വദേശിയായ മാസ്റ്റർ ജുബിൻ ജിമ്മി ചാമ്പ്യനായി. കെ.എ. യൂനിസ് (എറണാകുളം), ഇർഷാദ് (കോഴിക്കോട്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 13 വയസിൽ താഴെ പ്രായമുള്ളവരിൽ ശ്രേയസ് പയ്യപ്പാട്ട് ജേതാവായി. മികച്ച വനിതാതാരമായി മീനം അൺറേറ്റഡ് താരമായി മനുവും വെറ്ററൻ താരമായി ജയകുമാറും തിരഞ്ഞെടുക്കപ്പെട്ടു.
സെലക്റ്റഡ് ഇലവൻ
ക്രിക്കറ്റ് കോച്ചിംഗ്
തിരുവനന്തപുരം : സെലക്ടറ്റഡ് ഇലവൻ ക്രിക്കറ്റ് ക്ളബിന്റെ ആഭിമുഖ്യത്തിലുള്ള വേനൽകാല പരിശീലന ക്യാമ്പ് ഇൗമാസം എട്ടുമുതൽ മണക്കാട് ദേവിനഗറിൽ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447133454, 9387800471.