big-ticket-

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നറുക്കെടുപ്പിൽ 18.62 കോടി രൂപ നേടിയ ഇന്ത്യക്കാരനെ തേടി അധികൃതർ വീഡിയോ സന്ദേശം പുറത്തിറക്കി. മുംബയ് സ്വദേശി രവീന്ദ്ര ബോലൂറിനായിരുന്നു ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ 18.62 കോടി രൂപയുടെ ഭാഗ്യം തേടിയെത്തിയത്. വിവരം അറിയിക്കാനായി ഫോണിൽ ഒരുചെറിയ കുട്ടിയാണ് ഫോൺ എടുത്തതെന്ന് അധികൃതർ പറയുന്നു. സമ്മാനം ലഭിച്ച വിവരം അറിയിക്കാനായി ടിക്കറ്റിൽ രേഖപ്പെടുത്തിയ നമ്പറിൽ നിന്നുമാണ് ഫോൺ വിളിച്ചത്.

രവീന്ദ്ര മുംബയിലേക്ക് പോയിരിക്കുകയാണ്, ഒരാഴ്ച കഴിഞ്ഞു വിളിക്കാനും മറുപടി ലഭിച്ചു. എന്നാൽ പിന്നീട് പല തവണ വിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടർന്ന് ഭാഗ്യശാലിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ടിക്കറ്റ് വീഡിയോ സന്ദേശം ഇറക്കി.

ബിഗ് ടിക്കറ്റിന്‍റെ 202-ാം സീരീസിൽ ഒരു കോടി ദിർഹം സമ്മാനത്തുകയുള്ള നറുക്കെടുപ്പിലെ വിജയിയാണ് രവീന്ദ്ര. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത 085524 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്.

രണ്ടാം സമ്മാനമായ ലാൻഡ് റോവർ ലഭിച്ചതും ഇന്ത്യക്കാരനായ കുമാര ഗണേശനാണ്. പത്തു ഭാഗ്യശാലികളിൽ അഞ്ചു പേർ ഇന്ത്യക്കാരാണ്. 80,000, 20,000, 10,000 ദിർഹംവീതമാണ് മറ്റ ഇന്ത്യക്കാർക്ക് ലഭിച്ചത്. കഴിഞ്ഞ മൂന്നു തവണത്തെ നറുക്കെടുപ്പിലും മലയാളികൾക്കായിരുന്നു സമ്മാനം