viral-video

ടിക് ടോക് വീഡിയോകൾക്ക് സോഷ്യൽ മീഡിയയിലൂടെ വൻ പ്രചാരമാണ് ലഭിക്കാറ്. പാട്ട് പാടാനും ഡാൻസ് കളിക്കാനും മാത്രമല്ല നമ്മുടെ വെെകാരിക മുഹൂർത്തങ്ങളിൽ പോലും ടിക് ടോക് ഇടപെടുന്ന കാഴ്ചയാണുള്ളത്. അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധേയമായ വീഡിയോകളിൽ ഒന്നാണ് വരന്റെ വീട്ടിലേക്ക് പോവാൻ തയ്യാറായി നിൽക്കുന്ന വധു സ്വന്തം വീട്ടുകാരെ കെട്ടിപ്പിടിച്ച് സ്നേഹം അറിയിച്ച് കരയുന്നത്. അതിന്റെ കൂടെ ഒരു പാട്ടും കൂടി ഇട്ടാൻ സംഗതി കളറായി.

ഇത്തരത്തിലുള്ള വീഡിയോകൾക്ക് നിരവധി ലെെക്കുകളും ഷെയറുകളാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇങ്ങനെയുള്ള ഒരു വീഡിയോ ടിക് ടോകിലൂടെ വെെറലായി മാറിയത്. പക്ഷെ അതിന്റെ അണിയറയിൽ പ്രവർത്തിച്ച സുഹൃത്തുക്കളുടെ മുട്ടൻ പണി കാരണമാണ് വീഡിയോ വെെറലായത്. വധു സ്വന്തം വീട്ടുകാരെ കെട്ടിപ്പിടിച്ച് കരയുന്നതാണ് വീഡിയോ. എന്നാൽ ആ വീഡിയോ പുറത്ത് വന്നതിന് ശേഷം വധുവിന്റെ സുഹൃത്തുക്കൾ മറ്റൊരു വീഡിയോയും പുറത്തുവിട്ടു.

വിവാഹത്തിന്റെ തലേ ദിവസം വരന്റെ കൂടെ പോകുമ്പോൾ താൻ കരയുമെന്നും അപ്പോൾ നിങ്ങൾ വീഡിയോ എടുക്കണമെന്ന് പറയുന്ന വീഡിയോ ആണ് പുറത്ത് വന്നത്. വീഡിയോ എടുത്ത് ടിക് ടോകിൽ ഇടണമെന്നും വധു പറയുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ ആണ് ഇപ്പോൾ വെെറലായിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു പണി കിട്ടുമെന്ന് വധു പോലും പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം.